കഞ്ചാവ് കേസില്‍ വെറുതെ വിട്ടു

Top News

വടകര: മോട്ടോര്‍ സൈക്കിളില്‍ 13 കിലോ 120 ഗ്രാം കഞ്ചാവ് കടത്തവെ പിടികൂടി എന്ന കേസില്‍ പ്രതിയെ വെറുതെ വിട്ടു.
വളപട്ടണംചിറക്കല്‍ സ്വദേശി കെ.എം.എസ് ക്വാര്‍ട്ടേഴ്സിലെ ഹര്‍ഷി ദി(28)നെയാണ് വടകരനാര്‍ക്കോട്ടിക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി വി.പി എം സുരേഷ് ബാബു വെറുതെ വിട്ടത്.
2017 ആഗസ്ത് മാസം 22 ന് രാവിലെ 8.45 മണിക്ക് ഓണപ്പറമ്പ് നായനാര്‍ സ്മാരക മന്ദിരത്തിനു സമീപം വെച്ച് പ്രതിയെ കഞ്ചാവു സഹിതം പിടികൂടി എന്നാണ് വളപട്ടണം പോലീസിന്‍റെ കേസ്.ആറ് സാക്ഷികളെ വിസ്തരിക്കുകയും പതിമൂന്ന് രേഖകള്‍ കോടതി മുമ്പാകെ ഹാജരാക്കുകയും ചെയ്ത കേസില്‍ പ്രതിക്കെതിരെയുള്ള കുറ്റം സംശയാതീതമായി തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് കോടതി കണ്ടെത്തുകയായിരുന്നു.പ്രതിക്കുവേണ്ടി അഡ്വ. പി.പി.സുനില്‍കുമാര്‍ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *