ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും പിന്തുണക്കില്ല: നിലപാടുമായി രാകേഷ് ടിക്കായത്ത്

പ്രയാഗ് രാജ്: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും പിന്തുണക്കില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ (ബികെ.യു) നേതാവ് രാകേഷ് ടിക്കായത്ത്.കര്‍ഷകരുടെ ചിന്തന്‍ ശിവിറില്‍ പങ്കെടുക്കവെ രാകേഷ് ടിക്കായത്ത് മാധ്യമങ്ങളോടാണ് നിലപാട് വ്യക്തമാക്കിയത്.

Continue Reading

മുലായത്തിന്‍റെ മരുമകള്‍ ബിജെപിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി മുലായം സിംഗ് യാദവിന്‍റെ മരുമകള്‍ അപര്‍ണ യാദവ് ബിജെപിയില്‍ ചേര്‍ന്നു.നിരവധി ബിജെപി നേതാക്കള്‍ എസ്പിയിലേക്ക് പോയതിന് ശേഷം ഉണ്ടായ ഈ വരവ് ബിജെപി നേതൃത്വത്തിന് ആശ്വാസമാണ്. മുലായം സിംഗ് യാദവിന്‍റെ ഇളയ മകന്‍ പ്രതീകിന്‍റെ ഭാര്യയാണ് അപര്‍ണ യാദവ്.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന സംരംഭങ്ങളെ പുകഴ്ത്തി അപര്‍ണ യാദവ് മുന്‍പ് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

Continue Reading

പണ്ഡിറ്റ് ബിര്‍ജു മഹാരാജ് അന്തരിച്ചു

ന്യൂഡല്‍ഹി: കഥക് നൃത്തത്തിലെ ഇതിഹാസം പണ്ഡിറ്റ് ബിര്‍ജു മഹാരാജ് (83) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് സ്വവസതിയിലായിരുന്നു അന്ത്യം.കൊച്ചുമക്കള്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു അദ്ദേഹം. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് വൃക്കരോഗം കണ്ടെത്തി ഡയാലിസിസ് ചെയ്തു വരികയായിരുന്നു.കഥക് നര്‍ത്തകരുടെ മഹാരാജ് കുടുംബത്തിലെ പിന്‍ഗാമിയാണ് ബിര്‍ജു.

Continue Reading

പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ.എംകെ പ്രസാദ് അന്തരിച്ചു

കോഴിക്കോട്: പരിസ്ഥിതി പ്രവര്‍ത്തകനും ശാസ്ത്ര സാഹിത്യ പരിഷത്ത് നേതാവുമായിരുന്ന പ്രൊഫ എംകെ പ്രസാദ് (86) അന്തരിച്ചു.കോവിഡ് ബാധിതനായി വെന്‍റിലേറ്ററില്‍ കഴിയുകയായിരുന്നു. എറണാകുളത്തുവച്ച് പുലര്‍ചെയാണ് മരണം സംഭവിച്ചത്.

Continue Reading

ആശങ്ക കൂട്ടി കോവിഡ് വ്യാപനം: സന്നാഹമൊരുക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: പ്രതിദിന കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യം മുന്‍നിര്‍ത്തി ചികിത്സ സംവിധാനങ്ങള്‍ ഉയര്‍ത്താന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം.ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണത്തില്‍ വര്‍ധന കണ്ടുതുടങ്ങിയതിന്‍റെ അടിസ്ഥാനത്തിലാണിത്. അതത് ജില്ലകളില്‍ കലക്ടര്‍മാര്‍ക്കാണ് ചുമതല. നിലവിലെ സാഹചര്യത്തില്‍ കോവിഡ് ചികിത്സ സംവിധാനങ്ങള്‍ അപര്യാപ്തമെന്നാണ് വിലയിരുത്തല്‍.സംസ്ഥാനങ്ങള്‍ ചികിത്സ സംവിധാനം കൂട്ടണമെന്ന് കേന്ദ്രവും അടുത്തിടെ നിര്‍ദേശം നല്‍കിയിരുന്നു.

Continue Reading

നിര്‍ബന്ധിത വാക്സിനേഷന്‍ നടപ്പിലാക്കില്ല; കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് നിര്‍ബന്ധിത വാക്സിനേഷന്‍ നടപ്പിലാക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധിതമാക്കുന്ന ഒരു എസ്ഒപിയും പുറപ്പെടുവിച്ചിട്ടില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.
വ്യക്തികളുടെ സമ്മതം കൂടാതെ നിര്‍ബന്ധിച്ച് വാക്സിന്‍ നല്‍കില്ലെന്നും വാക്സിന്‍ എടുക്കുന്നവരോട് അതിന്‍റെ പാര്‍ശ്വഫലങ്ങളെക്കുറിച്ച് വിശദീകരിക്കാറുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഭിന്നശേഷിക്കര്‍ക്ക് വാക്സിനേഷന്‍ എളുപ്പത്തില്‍ ലഭ്യമാക്കണമെന്ന് ഹരജിയോട് പ്രതികരിക്കവേയാണ് കേന്ദ്രം നിലപാട് അറിയിച്ചത്എല്ലാ പൗരന്മാരും വാക്സിനേഷന്‍ എടുക്കണമെന്ന് വിവിധ പ്രിന്‍റ്, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ കൃത്യമായി ഉപദേശിക്കുകയും, പരസ്യം ചെയ്യുകയും ആശയവിനിമയം നടത്തുകയും ചെയ്യുന്നുവെന്നും, അത് സുഗമമാക്കുന്നതിന് സംവിധാനങ്ങളും പ്രക്രിയകളും രൂപകല്‍പ്പന ചെയ്തിട്ടുണ്ടെന്നും മന്ത്രാലയം പറഞ്ഞു.

Continue Reading

കെ റെയില്‍: ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം മന്ത്രി പി. പ്രസാദ്

ആലപ്പുഴ: കെറെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കുള്ള ആശങ്കകള്‍ പരിഹരിക്കാനും എല്ലാവരുടെയും അഭിപ്രായങ്ങള്‍ കേള്‍ക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് മന്ത്രി പി.പ്രസാദ്.
ജനസമക്ഷം സില്‍വര്‍ലൈന്‍ പദ്ധതി വിശദീകരണ യോഗം ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സംസ്ഥാനം നേരിടുന്ന ഗതാഗത പ്രശ്നങ്ങള്‍ക്ക് പരിഹാരമായാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. സംസ്ഥാനത്തിന് പൊതുവില്‍ ഗുണകരമാകുന്ന പദ്ധതി ജനങ്ങളുമായി സംവദിച്ച് പൂര്‍ണ പിന്തുണ ഉറപ്പാക്കി നടപ്പാക്കാനാണ് ശ്രമം.അതിന്‍റെ ഭാഗമായാണ് ജനസമക്ഷം പരിപാടി സംഘടിപ്പിച്ചത്.

Continue Reading

മുഖ്യമന്ത്രി നാളെ അമേരിക്കയിലേക്ക്

തിരുവനന്തപുരം : ചികിത്സയ്ക്കും പരിശോധനകള്‍ക്കുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ അമേരിക്കയിലേക്ക്.വിദേശത്തേക്ക് പോകുന്ന സാഹചര്യത്തിലും തന്‍റെ അധികാരം അദ്ദേഹം മറ്റാര്‍ക്കും കൈമാറിയിട്ടില്ല. ഓണ്‍ലൈനിലൂടെ മന്ത്രിസഭാ യോഗങ്ങളും, കോവിഡ് അവലോകന യോഗങ്ങളും ചേരാനാണ് അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്.കൂടാതെ ഇ ഫയല്‍ സംവിധാനത്തിലൂടെ പ്രധാനപ്പെട്ട ഫയലുകളില്‍ തീര്‍പ്പ് കല്‍പ്പിക്കാനും അദ്ദേഹത്തിന് സാധിക്കും.

Continue Reading

ലതാ മങ്കേഷ്കറിന്‍റെ ആരോഗ്യനിലയില്‍ പുരോഗതി

മുംബൈ: വിഖ്യാത ഗായിക ലതാ മങ്കേഷ്കറിന്‍റെ ആരോഗ്യനിലയില്‍ പുരോഗതി. തൊണ്ണൂറ്റിരണ്ടുകാരിയായ ഗായികയെ കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

Continue Reading

സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി പി.മോഹനനെ വീണ്ടും തെരഞ്ഞെടുത്തു

കോഴിക്കോട് : സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി പി.മോഹനനെ വീണ്ടും തെരഞ്ഞെടുത്തു. കോഴിക്കോട് സമുദ്ര ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ജില്ലാ സമ്മേളനം 45 അംഗ ജില്ലാ കമ്മിറ്റിയെയും ഏകകണ്ഠമായി തെരഞ്ഞെടുത്തു. എളമരം കരീംമിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആദ്യ കമ്മിറ്റിയോഗമാണ് പി. മോഹനനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ജില്ലാ കമ്മിറ്റിയില്‍ 15പേര്‍ പുതുമുഖങ്ങളാണ്.

Continue Reading