ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നവരെ
മൂന്ന് വര്‍ഷത്തേക്ക് വിലക്കാന്‍ പദ്ധതിയിട്ട്
സൗദി അറേബ്യ

റിയാദ്: കൊവിഡ് അതിതീവ്രമായി നില്‍ക്കുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്തവരെ കുറഞ്ഞത് മൂന്ന് വര്‍ഷത്തേക്കെങ്കിലും യാത്ര ചെയ്യുന്നതില്‍ നിന്ന് വിലക്കാന്‍ സൗദി അറേബ്യ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. സൗദിയിലെ ദേശീയ വാര്‍ത്താ ഏജന്‍സിയാണ് ഏതാനും ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Continue Reading

ലിവര്‍പൂളിന്‍റെ ലോക പൈതൃക
പദവി റദ്ദാക്കി

ലണ്ടന്‍: ബ്രിട്ടനിലെ തുറമുഖ നഗരമായ ലിവര്‍പൂളിനെ ലോക പൈതൃകപ്പട്ടികയില്‍ നിന്നും നീക്കാന്‍ തീരുമാനിച്ചതായി യുനെസ്കോ. എവര്‍ട്ടന്‍ ഫുട്ബോള്‍ സ്റ്റേഡിയം ഉള്‍പ്പെടെയുള്ള പുതിയ കെട്ടിടങ്ങളുടെ നിര്‍മ്മാണം പെരുകിയതോടെ പഴയ കെട്ടിടങ്ങളുടെ കലാസൗന്ദര്യം നഷ്ടമായെന്ന് ചൈനയില്‍ ചേര്‍ന്ന യുനെസ്കോ പ്രത്യേക സമിതി യോഗം വിലയിരുത്തി.

Continue Reading

അഫ്ഗാന്‍ താലിബാന്‍ ഏറ്റുമുട്ടല്‍ ;
950 ഭീകരര്‍ മരിച്ചതായി റിപ്പോര്‍ട്ട്

കാബൂള്‍: അഫ്ഗാന്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കഴിഞ്ഞ നാല് ദിവസത്തിനിടെ 950 താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അഫ്ഗാന്‍ സേനയും താലിബാന്‍ ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുകള്‍ നടക്കുകയാണ്.

Continue Reading

ദക്ഷിണാഫ്രിക്കയില്‍ കലാപം
തുടരുന്നു: മരണം 45

ജോഹാനസ്ബെര്‍ഗ്: മുന്‍ പ്രസിഡന്‍റ് ജേക്കബ് സുമയെ ജയിലിലടച്ചതിനെത്തുടര്‍ന്ന് ദക്ഷിണാഫ്രിക്കയില്‍ രൂക്ഷമായ കലാപത്തില്‍ 45 പേര്‍ കൊല്ലപ്പെട്ടു. എണ്ണൂറു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

Continue Reading

ഖത്തര്‍ ലോകകപ്പിലേക്ക് ഇനി 500 ദിനങ്ങള്‍;
ഒരുക്കം 90 ശതമാനം പൂര്‍ത്തിയായി

ദോഹ: യൂറോകപ്പിന്‍െറയും കോപ അമേരിക്കയുടെയും ആവേശക്കൊടുമുടിക്കിടയില്‍നിന്നും കാല്‍പന്തു ലോകത്തിന്‍െറ വിശ്വപോരിലേക്ക് ഖത്തര്‍ കണ്‍തുറക്കുന്നു. 2022 നവംബര്‍ 21ന് കിക്കോഫ് കുറിക്കുന്ന 22ാമത് ലോകകപ്പിന് ഇനി കൃത്യം 500 ദിനങ്ങള്‍. കോവിഡ് മാഹാമാരിയില്‍ നിശ്ചലമായ ലോകം, പതിവ് ജീവിതത്തിലേക്ക് തിരികെയെത്തുമ്പോള്‍ അറേബ്യന്‍ മണ്ണ് ഉത്സവവേദിയായി മാറും.

Continue Reading

അഫ്ഗാനില്‍ നിന്ന് യു.എസ് സേന പിന്മാറും: ബൈഡന്‍

വാഷിംഗ്ടണ്‍: ഇക്കൊല്ലം സെപ്തംബര്‍ 11 ആകുമ്പോഴേക്കും അഫ്ഗാനിസ്ഥാനില്‍ നിന്ന് അമേരിക്കന്‍ സേന പൂര്‍ണമായി പിന്മാറുമെന്നും ഇതോടെ രണ്ടു ദശകങ്ങള്‍ നീണ്ട, രാജ്യത്തിന്‍റെ ഏറ്റവും ദൈര്‍ഘ്യമേറിയ യുദ്ധത്തിന് സമാപനമാകുമെന്നും പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍. ബുധനാഴ്ച വൈറ്റ് ഹൗസില്‍നിന്ന് ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ബൈഡന്‍.

Continue Reading

അപകടത്തില്‍ നിന്നും രക്ഷപ്പെട്ട യൂസഫലി
യു എ ഇയിലേക്ക് മടങ്ങി

കൊച്ചി: കഴിഞ്ഞദിവസമായിരുന്നു ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റര്‍ ചതുപ്പില്‍ ഇടിച്ചിറക്കിയത്. കനത്ത മഴയില്‍ നിയന്ത്രണം വിടുമെന്ന ഘട്ടത്തിലാണ് ഹെലികോപ്റ്റര്‍ ചതുപ്പില്‍ ഇടിച്ചിറക്കിയത്.യൂസഫലിയെക്കൂടാതെ ഭാര്യ ഷാബിറയും, മൂന്ന് സെക്രട്ടറിമാരും ഹെലികോപ്റ്ററിലുണ്ടായിരുന്നു.

Continue Reading

വാക്സിനെതിരെ വ്യാപക പരാതി;
ഫലപ്രാപ്തി വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങി ചൈന

ബീജിംഗ്: ആദ്യം കൊവിഡ് വാക്സിന്‍ എത്തിച്ചത് ചൈനയാണെങ്കിലും ഈ വാക്സിന്‍ ഉപയോഗിക്കാന്‍ ലോകരാജ്യങ്ങള്‍ മടിച്ചു. ഫലപ്രാപ്തിയുടെ കാര്യത്തില്‍ ചൈനീസ് വാക്സിന്‍ വളരെ പിന്നിലാണ് എന്നതാണ് കാരണം. 50 ശതമാനത്തിനും താഴെയായിരുന്നു ചൈനീസ് വാക്സിന്‍റെ ഫലപ്രാപ്തി.

Continue Reading

വ്ളാദിമിര്‍ പുടിന്‍ 2036 വരെ പ്രസിഡന്‍റായി തുടരും, സര്‍വാധികാരം നല്‍കി കൊണ്ട് നിയമം

മോസ്കോ: റഷ്യയില്‍ ഏകാധിപത്യത്തിന്‍റെ പുതിയ പാത വെട്ടിത്തുറന്ന് വ്ളാദിമിര്‍ പുടിന്‍. 2036 വരെ പ്രസിഡന്‍റ് സ്ഥാനത്ത് അദ്ദേഹം തുടരും. കഴിഞ്ഞ ദിവസം അടുത്ത ആറ് ടേമിലേക്ക് കൂടുതല്‍ പ്രസിഡന്‍റായി തുടരുന്ന നിയമത്തിന് അദ്ദേഹം അംഗീകാരം നല്‍കിയിരുന്നു. നവല്‍നിയെ പോലുള്ള പ്രതിപക്ഷ നേതാക്കള്‍ നല്ല കാലമല്ല വരാന്‍ പോകുന്നതെന്ന സന്ദേശം കൂടിയാണ് ഇത് നല്‍കുന്നത്.

Continue Reading

എല്ലാ മുതിര്‍ന്നവര്‍ക്കും വാക്സിന്‍ നിര്‍ബന്ധം: ബൈഡന്‍

വാഷിംഗ്ടണ്‍: ഈ മാസം 19ന് മുന്‍പായി രാജ്യത്തെ എല്ലാ മുതിര്‍ന്നവരും കൊവിഡ് വാക്സിന്‍ നല്‍കണമെന്ന് യു..എസ് പ്രസിഡന്‍റ് ജോ ബൈഡന്‍ പറഞ്ഞു. അലക്സാന്‍ഡ്രിയയിലെ വിര്‍ജീനിയ തിയോളജിക്കല്‍ സെമിനാരിയിലെ വാക്സിന്‍ സെന്‍റര്‍ സന്ദര്‍ശിച്ചശേഷമാണ് വൈറ്റ്ഹൗസില്‍ അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കൊവിഡ് വ്യാപനം തടയാന്‍ രാജ്യത്ത് വാക്സിന്‍ വിതരണം വേഗത്തിലാക്കിയിരുന്നു.

Continue Reading