സിനിമയിലെ സംഭാഷണം:മാപ്പ്ചോദിച്ച് ഷാജി കൈലാസും പൃഥ്വിരാജും

തിരുവനന്തപുരം: കടുവ സിനിമയില്‍ ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളെ വേദനിപ്പിക്കുന്ന തരത്തിലുള്ള പരാമര്‍ശം വന്നതില്‍ നിര്‍വ്യാജം ക്ഷമചോദിക്കുന്നതായി സംവിധായകന്‍ ഷാജി കൈലാസ്. ആ സംഭാഷണശകലം ഒരു കൈപ്പിഴയാണ്. മനുഷ്യസഹജമായ തെറ്റായി കണ്ട് പൊറുക്കണമെന്നു മാത്രമാണ് അഭ്യര്‍ഥിക്കാനുള്ളതെന്ന് ഷാജി കൈലാസ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

Continue Reading

ജയ് ഭീം കേസ് : സൂര്യ, ജ്യോതിക എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

ചെന്നൈ: സൂര്യ നായകനായി അഭിനയിച്ച ജയ് ഭീം സിനിമയിലെ ചില രംഗങ്ങള്‍ വണ്ണിയര്‍ സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്നതായ പരാതിയിന്‍മേല്‍ നിര്‍മാതാക്കളായ സൂര്യ ജ്യോതിക ദമ്പതികള്‍ക്കെതിരെയും സംവിധായകന്‍ ടി.ജെ.ജ്ഞാനവേലിനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ചെന്നൈ സൈദാപേട്ട കോടതി പൊലീസിന് നിര്‍ദേശം നല്‍കി. ‘രൂദ്ര വണ്ണിയര്‍ സേന’ എന്ന ജാതി സംഘടനയാണ് പരാതി നല്‍കിയത്.

Continue Reading

മലയാള സിനിമയെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്താന്‍ രഞ്ജിത്തിനെ പോലുള്ളവര്‍ക്ക് കഴിയും

കൊച്ചി: വായനയിലൂടെ ഗ്രഹിക്കുന്നതിനേക്കാള്‍ വേഗത്തില്‍ സമകാലിക ലോകത്തിന്‍റെ നേര്‍ചിത്രം വരച്ചുകാട്ടാന്‍ സിനിമയ്ക്ക് കഴിയുമെന്ന് നടന്‍ മോഹന്‍ലാല്‍.
കൊച്ചിയില്‍ നടക്കുന്ന റീജിയണല്‍ ഫിലിം ഫെസ്റ്റിവല്‍ അന്താരാഷ്ട്ര ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Continue Reading

രാജ്യാന്തര ചലച്ചിത്രമേള; ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നാളെ മുതല്‍

തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ ശനിയാഴ്ച ആരംഭിക്കും. രാവിലെ 10 മുതല്‍ ംംം.ശളളസ.ശി എന്ന വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള ലിങ്കിലൂടെ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നടത്താം.
പൊതുവിഭാഗത്തിന് 1000 രൂപയും വിദ്യാര്‍ഥികള്‍ക്ക് 500 രൂപയുമാണ് ഫീസ്. മേളയുടെ മുഖ്യ വേദിയായ ടാഗോര്‍ തിയേറ്ററില്‍ സജ്ജീകരിച്ച ഡെലിഗേറ്റ് സെല്‍ മുഖേന നേരിട്ടും രജിസ്ട്രേഷന്‍ നടത്താം. വിദ്യാര്‍ഥികള്‍ക്കും ഓഫ്ലൈന്‍ രജിസ്ട്രേഷന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.
ചലച്ചിത്രമേളയുടെ സംഘാടക സമിതി രൂപവത്കരിച്ചു. മന്ത്രി സജി ചെറിയാന്‍ യോഗം ഉദ്ഘാടനം ചെയ്തു. മേളയിലെ തെരഞ്ഞെടുത്ത ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ഏപ്രിലില്‍ കൊച്ചിയില്‍ പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേള നടത്തുമെന്ന് മന്ത്രി പറഞ്ഞു.

Continue Reading

അറബിക്കടലിന്‍റെ സിംഹം തിയേറ്ററില്‍ എത്തുമോ

കൊച്ചി: മരയ്ക്കാര്‍ അറബിക്കടലിന്‍റെ സിംഹം തിയേറ്ററില്‍ റിലീസിന് സാധ്യതയുണ്ടോആമസോണ്‍ പ്രൈമില്‍ ഒടിടിയായി മരയ്ക്കാര്‍ അറബിക്കടലിന്‍റെ സിംഹം റിലീസ് ചെയ്യാനാണ് തീരുമാനം. പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയായി കഴിഞ്ഞു. ചിത്രം കാണാതെയാണ് ഇത്തരത്തിലൊരു തീരുമാനം നിര്‍മ്മാതാവ് ആന്‍റണി പെരുമ്ബാവൂരും മറ്റുള്ളവരും എടുത്തത്. ചിത്രത്തിന്‍റെ സാങ്കേതികത്വത്തില്‍ വിശ്വാസ കുറവ് കാരണമായിരുന്നു ഇത്.തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ച് 100 കോടി ചെലവിട്ട് എടുത്ത ചിത്രത്തിന് മുടക്കമുതല്‍ തിരിച്ചു പിടിക്കാന്‍ കഴിയുമോ എന്ന സംശയം ആന്‍റണി പെരുമ്ബാവൂരിനുണ്ടായിരുന്നു.

Continue Reading

അക്രമങ്ങള്‍ക്കു പിന്നാലെ സുദീപ് ചിത്രം തീയേറ്ററിലേക്ക്

ബംഗളൂരു: കര്‍ണാടകയില്‍ ആരാധകരുടെ അക്രമങ്ങളും ബഹളങ്ങള്‍ക്കും പിന്നാലെ നടന്‍ കിച്ച സുദീപിന്‍റെ ആരാധകര്‍ ഏറെക്കാലമായി കാത്തിരിക്കുന്ന ചിത്രമാണ് ‘കൊട്ടിഗൊബ്ബ 3’. ചിത്രം കാണാന്‍ തിയറ്ററുകള്‍ക്കു മുന്നില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ മുതല്‍ ആരാധകരുടെ നീണ്ട നിരയായിരുന്നു. എന്നാല്‍, ചില പ്രശ്നങ്ങള്‍ കാരണം ചിത്രം ഇന്നലെ റിലീസ് ചെയ്യപ്പെട്ടില്ല. ഇതിനെത്തുടര്‍ന്നു കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ ആരാധകര്‍ അക്രമാസക്തരായിരുന്നു.

Continue Reading

സ്വീഡിഷ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് ഫഹദ് ചിത്രം ‘ജോജി’

ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ജോജി’. ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. ദേശീയ അന്തര്‍ ദേശീയ തലത്തില്‍ ചിത്രം ചര്‍ച്ച ചെയ്യപ്പെട്ടിരിന്നു. ഇപ്പോഴിതാ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് ചിത്രം തിരഞ്ഞെടുക്കപ്പെട്ടുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.

Continue Reading

ലണ്ടന്‍ ഫിലിം ഫെസ്റ്റിവല്‍ ഒക്ടോബര്‍ ആറ് മുതല്‍ 16 വരെ; ഇന്ത്യയില്‍ നിന്നും മൂന്ന് ചിത്രങ്ങള്‍

ലണ്ടന്‍: ലണ്ടന്‍ ഫിലിം ഫെസ്റ്റിവല്‍ ഒക്ടോബര്‍ ആറ് മുതല്‍ 16 വരെ നടക്കും. കഴിഞ്ഞ വര്‍ഷം പ്രധാനമായും ഓണ്‍ലൈനായി നടത്തിയ ഫെസ്റ്റിവല്‍ ഇത്തവണ ലണ്ടനിലും, ബ്രിട്ടന്‍റെ വിവിധ ഭാഗങ്ങളിലുമായി ലോക സിനിമയുടെ പുതിയ മുഖം കാഴ്ച വയ്ക്കുന്നു.ഇന്ത്യയില്‍ നിന്നും മൂന്ന് ചിത്രങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

Continue Reading

പിതാവിന്‍റെ ഭരണം അവസാനിപ്പിച്ച് തന്‍റെ സ്വത്തുക്കള്‍
തിരികെ നല്‍കണമെന്ന് ഗായിക ബ്രിട്ട്നി സ്പിയേഴ്സ്

ലോസ് ഏഞ്ചല്‍സ്: പിതാവ് ജാമി സ്പിയേഴ്സിന്‍റെ ഭരണം അവസാനിപ്പിക്കണമെന്നു ആവശ്യപ്പെട്ടു ഗായിക ബ്രിട്ട്നി സ്പിയേഴ്സ് കോടതിയില്‍.
ഗായികയുടെ സ്വത്തുക്കള്‍ ഇപ്പോള്‍ കൈകാര്യം ചെയുന്നത് ഭര്‍ത്താവാണ്.ഗായികയ്ക്ക് മാനസിക പ്രശ്നമുള്ളതുകൊണ്ട് താന്‍ രക്ഷാകര്‍തൃത്വം ഏറ്റെടുത്തുവെന്നാണ് പിതാവിന്‍റെ വാദം. തന്‍റെയും തന്‍റെ സ്വത്തുകളുടെയും നിയന്ത്രണം തനിക്ക് തന്നെ മടക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ട്നി കഴിഞ്ഞ മാസമാണ് കോടതിയെ സമീപിച്ചത്. കെവിന്‍ ഫെഡെര്‍ലൈനുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയശേഷമാണ് ബ്രിട്ട്നിയുടെ രക്ഷകര്‍ത്തൃത്വം പിതാവ് ജേമി സ്പിയേഴ്സിനെ കോടതി ഏല്‍പിക്കുന്നത്.

Continue Reading

സുരേഖ സിക്രി
അന്തരിച്ചു

മുംബയ്: ദീര്‍ഘകാലമായി ശാരീരിക അസ്വസ്ഥതകളാല്‍ ബുദ്ധിമുട്ടുകയായിരുന്ന മുതിര്‍ന്ന ബോളിവുഡ് അഭിനേത്രി സുരേഖ സിക്രി അന്തരിച്ചു. 75 വയസായിരുന്നു. 2018ല്‍ പക്ഷാഘാതം വന്നതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സുരേഖ കഴിഞ്ഞ വര്‍ഷം മസ്തിഷ്കാഘാതം വന്നതിനു ശേഷം ഗുരുതരാവസ്ഥയിലായിരുന്നു. മൂന്ന് തവണ ദേശീയ അവാര്‍ഡ് നേടിയിട്ടുണ്ട്.

Continue Reading