വാക്സിന്‍ ഉത്സവം തട്ടിപ്പാണ്;
കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് വ്യാപനം തീവ്രമാകുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ച വാക്സിന്‍ ഉത്സവം മറ്റൊരു തട്ടിപ്പാണെന്ന ആരോപണവുമായി രാഹുല്‍ ഗാന്ധി രംഗത്ത്.

Continue Reading

സ്ഫുട്നിക് 5 വാക്സിന്‍ ഈ മാസം തന്നെ
ഇന്ത്യയിലെത്തും

മോസ്കോ: റഷ്യയുടെ കോവിഡ് വാക്സിന്‍ സ്ഫുട്നിക് 5 ഈ മാസം തന്നെ ഇന്ത്യയിലെത്തും. റഷ്യയിലെ ഇന്ത്യന്‍ അംബാസിഡര്‍ ബാല വെങ്കിടേഷ് വര്‍മ്മയാണ് ഇക്കാര്യം അറിയിച്ചത്. ഏപ്രില്‍ അവസാനത്തോടെ വാക്സിന്‍ ഇന്ത്യയിലെത്തും.

Continue Reading

കോവിഡ്: താജ്മഹലും ഖുത്ബ് മിനാറും ഉള്‍പ്പെടെ
ചരിത്ര സ്മാരകങ്ങള്‍ അടച്ചിടും

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്‍റെ കീഴിലുള്ള എല്ലാ സ്മാരകങ്ങളും മ്യൂസിയങ്ങളും മെയ് 15 വരെ അടച്ചിടും. കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് നടപടി. ഇതോടെ താജ്മഹല്‍, ഖുത്ബ് മിനാര്‍, ഹുമയൂണിന്‍റെ ശവകുടീരം തുടങ്ങി എല്ലാ ചരിത്ര സ്മാരകങ്ങളും ഒരു മാസം അടഞ്ഞുകിടക്കും.

Continue Reading

അഫ്ഗാനില്‍ നിന്ന് യു.എസ് സേന പിന്മാറും: ബൈഡന്‍

വാഷിംഗ്ടണ്‍: ഇക്കൊല്ലം സെപ്തംബര്‍ 11 ആകുമ്പോഴേക്കും അഫ്ഗാനിസ്ഥാനില്‍ നിന്ന് അമേരിക്കന്‍ സേന പൂര്‍ണമായി പിന്മാറുമെന്നും ഇതോടെ രണ്ടു ദശകങ്ങള്‍ നീണ്ട, രാജ്യത്തിന്‍റെ ഏറ്റവും ദൈര്‍ഘ്യമേറിയ യുദ്ധത്തിന് സമാപനമാകുമെന്നും പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍. ബുധനാഴ്ച വൈറ്റ് ഹൗസില്‍നിന്ന് ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ബൈഡന്‍.

Continue Reading

ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമായി
തുടരുന്നു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ജൂണ്‍ ആദ്യവാരത്തോടെ പ്രതിദിനം 2,320 മരണങ്ങള്‍ ഉണ്ടായേക്കാമെന്ന് പഠന റിപ്പോര്‍ട്ട്. ലാന്‍സെറ്റ് കൊവിഡ് 19 കമ്മീഷന്‍ ഇന്ത്യാ ടാസ്ക് ഫോഴ്സ് ആണ് ഇതുമായി ബന്ധപ്പെട്ട പഠനം നടത്തിയത്.

Continue Reading

ഇ.ഡിക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം റദ്ദാക്കി

കൊച്ചി : എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെതിരായ ക്രൈംബ്രാഞ്ച് എഫ്ഐആര്‍ റദ്ദാക്കി. ഹൈക്കോടതിയുടേതാണ് നടപടി. രേഖകള്‍ പരിശോധിച്ച ശേഷം അന്വേഷണം മുന്നോട്ട് പോകണോ എന്ന് പ്രത്യേക കോടതിക്ക് തീരുമാനിക്കാമെന്ന് ഹൈക്കോടതി അറിയിച്ചു.

Continue Reading

കളി വലിച്ചു നീട്ടുന്ന ക്യാപ്റ്റന്‍മാര്‍ക്ക്
എതിരെ ബി.സി.സി.ഐ ; ആദ്യ പിഴ ധോണിക്ക്

മുംബൈ: കളി വലിച്ചു നീട്ടുന്ന നായകരുടെ ചെവിക്കു പിടിക്കുകയാണ് ബി.സി.സി. ഐ. ഐ.പി.എല്‍ മത്സരങ്ങളിലെ കുറഞ്ഞ ഓവര്‍ നിരക്കിനുള്ള പിഴകേട്ടാല്‍ ഞെട്ടും. 14ാം സീസണിന് കൊടിഉയര്‍ന്നപ്പോള്‍ ആദ്യം പിടിവീണത് ചെന്നൈ സൂപ്പര്‍ കിങ്സ് ക്യാപ്റ്റന്‍ എം.എസ്. ധോണിക്ക്

Continue Reading

ക്യാപ്റ്റനായി സഞ്ജുവിന്
ഇന്ന് അരങ്ങേറ്റം

സഞ്ജുവിന്‍റെ ക്യാപ്ടന്‍സിക്ക് കീഴില്‍ രാജസ്ഥാന്‍ റോയല്‍സ് ഇന്ന് ആദ്യ മത്സരത്തില്‍ പഞ്ചാബ് കിംഗ്സിനെ നേരിടുന്നുഐ.പി.എല്ലില്‍ നായകനായി മലയാളി താരം സഞ്ജു സാംസണിന്‍റെ അരങ്ങേറ്റമാണിന്ന്. കഴിഞ്ഞ സീസണില്‍ നയിച്ച സ്റ്റീവ് സ്മിത്തിനെ ഒഴിവാക്കിയാണ് ഈ സീസണില്‍ സഞ്ജുവിനെ ക്യാപ്ടനാക്കിയിരിക്കുന്നത്.

Continue Reading

സുപ്രീം കോടതി നടപടികള്‍
വീഡിയോ കോണ്‍ഫറന്‍സിലൂടെ

ന്യൂഡല്‍ഹി: സുപ്രീംകോടതിയില്‍ കൊവിഡ് വ്യാപനം രൂക്ഷമാവുന്നു. പകുതിയോളം ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചു എന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. ജീവനക്കാരില്‍ പലരും നിരീക്ഷണത്തിലാണ്.

Continue Reading

അപകടത്തില്‍ നിന്നും രക്ഷപ്പെട്ട യൂസഫലി
യു എ ഇയിലേക്ക് മടങ്ങി

കൊച്ചി: കഴിഞ്ഞദിവസമായിരുന്നു ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റര്‍ ചതുപ്പില്‍ ഇടിച്ചിറക്കിയത്. കനത്ത മഴയില്‍ നിയന്ത്രണം വിടുമെന്ന ഘട്ടത്തിലാണ് ഹെലികോപ്റ്റര്‍ ചതുപ്പില്‍ ഇടിച്ചിറക്കിയത്.യൂസഫലിയെക്കൂടാതെ ഭാര്യ ഷാബിറയും, മൂന്ന് സെക്രട്ടറിമാരും ഹെലികോപ്റ്ററിലുണ്ടായിരുന്നു.

Continue Reading