മഞ്ചേശ്വരത്ത് ആരുടെയും പിന്തുണ വേണ്ട: ഉമ്മന്‍ ചാണ്ടി

കോട്ടയം: മഞ്ചേശ്വരത്ത് ബിെ.ജ.പിയെ തോല്‍പിക്കാന്‍ എല്‍.ഡി.എഫ് പിന്തുണ തേടിയ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പ്രസ്താവനയോട് പ്രതികരിച്ച് ഉമ്മന്‍ ചാണ്ടി. ബി.ജെ.പിയെ തോല്‍പിക്കാന്‍ യു.ഡി.എഫിന് കഴിവുണ്ടെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. അതിന് അരുടെയും പിന്തുണ വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

ബിജെപിയില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി സൗരവ്ഗാംഗുലി

കൊല്‍ക്കത്ത : ബിജെപിയില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ബിസിസിഐ അധ്യക്ഷനും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി.താന്‍ വളരെ സാധാരണ രീതിയിലുള്ള ജീവിതം നയിക്കുന്ന ഒരു വ്യക്തിയാണെന്നും മറ്റൊന്നും ശ്രദ്ധിക്കാറില്ലെന്നും ഗാംഗുലി പറഞ്ഞു.

Continue Reading

ട്വന്‍റി ട്വന്‍റിക്ക് പിന്തുണ പ്രഖ്യാപിച്ച് നടന്‍
ശ്രീനിവാസന്‍

കൊച്ചി: ട്വന്‍റിട്വന്‍റിക്ക് പിന്തുണ പ്രഖ്യാപിച്ച് നടന്‍ ശ്രീനിവാസന്‍. മതനിരപേക്ഷത, സുസ്ഥിര വികസനം തുടങ്ങിയ വാദങ്ങള്‍ തട്ടിപ്പാണെന്നും കേരളമൊട്ടാകെ മാതൃകയാക്കാവുന്നതാണ് ട്വന്‍റിട്വന്‍റി മോഡലെന്നും ശ്രീനിവാസന്‍ പറഞ്ഞു. ഇന്ന് നടക്കുന്ന ട്വന്‍റി ട്വന്‍റിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ അദ്ദേഹം പങ്കെടുക്കുമെന്നാണ് വിവരം.

Continue Reading

നിയമസഭാ തെരഞ്ഞെടുപ്പിലും
സംവരണം വേണം: വനിതാ നേതാക്കള്‍

കോഴിക്കോട്: പഞ്ചായത്ത് തെരഞ്ഞെടുപ്പിലേതു പോലെ നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകളിലും വനിതാ സംവരണം നടപ്പാക്കണമെന്ന വനിതാ നേതാക്കള്‍ അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് കാലിക്കട്ട് പ്രസ്ക്ലബ് വനിതാസബ്കമ്മിറ്റി സംഘടിപ്പിച്ച ‘തെരഞ്ഞെടുപ്പും കുറയുന്ന സ്ത്രീ പ്രാതിനിധ്യവും’ സംവാദ പരിപാടിയിലാണ് ഇതുസംബന്ധിച്ച അഭിപ്രായമുയര്‍ന്നത്.

Continue Reading

ആറ്റുകാല്‍ പൊങ്കാലക്ക് വിപുലമായ സുരക്ഷ:
രണ്ട് ഘട്ടങ്ങളിലായി 1500 പൊലീസുകാരെ നിയോഗിക്കും

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് പൊലീസ് വിപുലമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി സിറ്റി പൊലീസ് കമീഷണര്‍ ബല്‍റാംകുമാര്‍ ഉപാദ്ധ്യായ അറിയിച്ചു.

Continue Reading

വയനാട് മെഡിക്കല്‍ കോളജ്
ഉദ്ഘാടനം 14ന്

മാനന്തവാടി: വയനാടിന് അനുവദിച്ച നിര്‍ദിഷ്ട മെഡിക്കല്‍ കോളജ് ഉദ്ഘാടനം ഞായറാഴ്ച നടക്കും. വൈകീട്ട് മൂന്നിന് ജില്ല ആശുപത്രിയില്‍ നടക്കുന്ന ചടങ്ങില്‍ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.ഇതോടൊപ്പം ഗൈനക്കോളജി വിഭാഗത്തിലെ ലക്ഷ്യ പ്രോജക്ടും പുതിയ ഒ.പി ബ്ലോക്കും ഉദ്ഘാടനം ചെയ്യും.

Continue Reading

ആറ്റുകാല്‍ അംബാ പുരസ്കാരം നെടുമുടി വേണുവിന്;
പൊങ്കാല മഹോത്സവം ഫെബ്രുവരി 19ന് ആരംഭിക്കും

തിരുവനന്തപുരം: പ്രശസ്തമായ ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ പൊങ്കാല മഹോത്സവം ഫെബ്രുവരി 19ന് ആരംഭിക്കും. അന്ന് രാവിലെ 9.45ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെയാണ് ഉത്സവം തുടങ്ങുക.

Continue Reading

കോട്ടക്കുന്നില്‍ ഇ.എം.എസ്
സ്ക്വയര്‍ വരുന്നു

മലപ്പുറം: ജില്ല ആസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രമായ കോട്ടക്കുന്നില്‍ ഇ.എം.എസ് സ്ക്വയര്‍ വരുന്നു. ഇതിനായുള്ള സര്‍വേ നടപടികള്‍ പുരോഗമിക്കുകയാണ്.
പദ്ധതിയുടെ കരട് രൂപം ടൂറിസം വകുപ്പിന് സമര്‍പ്പിച്ചിട്ടുണ്ട്. കരട് റിപ്പോര്‍ട്ടില്‍ നാല് കോടിയോളം രൂപയാണ് പദ്ധതിയുടെ ചെലവായി നല്‍കിയിരിക്കുന്നത്.

Continue Reading

ആണവക്കരാര്‍ അംഗീകരിക്കാതെ
ഇറാനെതിരെ ഏര്‍പ്പെടുത്തിയ ഉപരോധം
പിന്‍വലിക്കില്ല: ബൈഡന്‍

വാഷിങ്ടന്‍: 2015ലെ ആണവക്കരാര്‍ അംഗീകരിക്കാതെ ഇറാനെതിരെ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കില്ലെന്ന് അമേരികന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍. വന്‍തോതിലുള്ള യുറേനിയം സമ്ബൂഷ്ടീകരണം ഇറാന്‍ അവസാനിപ്പിക്കണമെന്നും ബൈഡന്‍ പറഞ്ഞു.

Continue Reading

ശശികല ആശുപത്രി വിട്ടു;
ഒരാഴ്ച ബംഗളൂരുവില്‍ തുടരും

ചെന്നൈ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അണ്ണാ ഡിഎംകെ മുന്‍നേതാവ് വി.കെ. ശശികല ആശുപത്രി വിട്ടു. അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയായി കഴിഞ്ഞ 27നു ജയില്‍ മോചിതയാകാനിരിക്കെയാണു ശശികലയ്ക്കു രോഗം സ്ഥിരീകരിച്ചത്.

Continue Reading