എന്‍ സി പിയിലെ വിമത നീക്കം തള്ളി ശരദ് പവാര്‍

Top News

മുംബയ്: എന്‍ സി പിയില്‍ അജിത് പവാറിന്‍റെ നേതൃത്വത്തില്‍ വിമത നീക്കം നടക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ തള്ളി പാര്‍ട്ടി അദ്ധ്യക്ഷന്‍ ശരദ് പവാര്‍.ആരും എന്‍ സി പി എം എല്‍ എമാരുടെ യോഗം വിളിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ ശരദ് പവാര്‍ അജിക് പവാര്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലാണെന്നും അറിയിച്ചു.മാദ്ധ്യമങ്ങളില്‍ മാത്രമാണ് പാര്‍ട്ടിയിലെ പിളര്‍പ്പ് സംബന്ധിച്ച് അഭ്യൂഹങ്ങള്‍ ഉള്ളതെന്നും യഥാര്‍ത്ഥത്തില്‍ അത്തരമൊരു നീക്കം നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയില്‍ 15എം എല്‍ എമാരരോടൊപ്പം അജിത് പവാര്‍ ബി ജെ പിയില്‍ ചേരുമെന്നാണ് പ്രചരിക്കുന്നത്.
പൂനെയില്‍ സംഘടിപ്പിക്കുന്ന മഹാവികാസ് അഘാഡിയുടെ വിജയാമൃത് റാലിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് അജിത് പവാര്‍ വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതോടെയാണ് എന്‍ സി പി പിളര്‍പ്പിലേയ്ക്ക് എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നത്. ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലെയും മുന്‍ അദ്ധ്യക്ഷനും മന്ത്രിയുമായ ചന്ദ്രകാന്ത് പാട്ടീലും തിരക്കിട്ട് ഡല്‍ഹിയിലേയ്ക്ക് പോയതും അഭ്യൂഹങ്ങള്‍ക്ക് ശക്തിപകര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *