അഫ്ഗാനില്‍ നിന്ന് യു.എസ് സേന പിന്മാറും: ബൈഡന്‍

വാഷിംഗ്ടണ്‍: ഇക്കൊല്ലം സെപ്തംബര്‍ 11 ആകുമ്പോഴേക്കും അഫ്ഗാനിസ്ഥാനില്‍ നിന്ന് അമേരിക്കന്‍ സേന പൂര്‍ണമായി പിന്മാറുമെന്നും ഇതോടെ രണ്ടു ദശകങ്ങള്‍ നീണ്ട, രാജ്യത്തിന്‍റെ ഏറ്റവും ദൈര്‍ഘ്യമേറിയ യുദ്ധത്തിന് സമാപനമാകുമെന്നും പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍. ബുധനാഴ്ച വൈറ്റ് ഹൗസില്‍നിന്ന് ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ബൈഡന്‍.

Continue Reading

വാക്സിനെതിരെ വ്യാപക പരാതി;
ഫലപ്രാപ്തി വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങി ചൈന

ബീജിംഗ്: ആദ്യം കൊവിഡ് വാക്സിന്‍ എത്തിച്ചത് ചൈനയാണെങ്കിലും ഈ വാക്സിന്‍ ഉപയോഗിക്കാന്‍ ലോകരാജ്യങ്ങള്‍ മടിച്ചു. ഫലപ്രാപ്തിയുടെ കാര്യത്തില്‍ ചൈനീസ് വാക്സിന്‍ വളരെ പിന്നിലാണ് എന്നതാണ് കാരണം. 50 ശതമാനത്തിനും താഴെയായിരുന്നു ചൈനീസ് വാക്സിന്‍റെ ഫലപ്രാപ്തി.

Continue Reading

റഷ്യന്‍ പ്രധാനമന്ത്രി ഇന്ത്യയില്‍,
വിവിധ മേഖലകളില്‍ റഷ്യന്‍ സഹകരണം ഉറപ്പാക്കുക ലക്ഷ്യം

ന്യൂഡല്‍ഹി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ് റോവ് ഇന്ത്യയിലെത്തി. ഇന്ത്യ റഷ്യ ബന്ധം ശക്തമാക്കാന്‍ വിവിധ വകുപ്പുകളുമായി അദ്ദേഹം ചര്‍ച്ച നടത്തുമെന്നാണ് സൂചന. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയ കക്ഷി ബന്ധം,വ്യാപാര മേഖല,സൈനീക സഹകരണം എന്നിവ മെച്ചപ്പെടുത്താന്‍ വേണ്ടുന്നതായിരിക്കം ചര്‍ച്ച കൊണ്ട് ഉദ്ദേശിക്കുന്നത്.

Continue Reading

വനിതകള്‍ക്ക് ആദരമര്‍പ്പിച്ച്
ഗൂഗിളിന്‍റെ വിഡിയോ ഡൂഡില്‍

കാലിഫോര്‍ണിയ : അന്താരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ച് ഷോര്‍ട്ട് വീഡിയോ ഡൂഡില്‍ പുറത്തിറക്കിയിരിക്കുകയാണ് ഗൂഗിള്‍. അന്താരാഷ്ട്ര തലത്തില്‍ ആദ്യമായി പുതിയ കാര്യങ്ങള്‍ ചെയ്ത വനിതകളുടെ കൈകള്‍ മാത്രം ഉള്‍പ്പെടുത്തിയാണ് ഡൂഡില്‍ പുറത്തിറക്കിയിരിക്കുന്നത്.

Continue Reading

ഇന്ത്യ ലോകത്തിന് നല്‍കിയ സമ്മാനമാണ് വാക്സിന്‍,
പുറത്തിറക്കിയതിലും വിതരണത്തിലും ഏറെ മുന്നില്‍ :യുഎസ്

വാഷിംഗ് ടണ്‍ ڇ: കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ഇന്ത്യ ലോകത്തിന് നല്‍കിയ സമ്മാനമാണ് കോവിഡ് 19 വാക്സീന്‍ പുറത്തിറക്കിയതും വിതരണം ചെയ്തതുമെന്ന് യുഎസ് ശാസ്ത്രജ്ഞന്‍. വാക്സീന്‍ നിര്‍മാണത്തിലും വിതരണത്തിലും ഇന്ത്യ മറ്റു രാജ്യങ്ങളേക്കാള്‍ ഏറെ മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് 19 മഹാമാരി സമയത്ത് ഇന്ത്യയെ ലോകത്തിന്‍റെ ഫാര്‍മസി എന്നാണ് വിളിച്ചിരുന്നത്. മരുന്ന്, വാക്സീന്‍ നിര്‍മാണത്തില്‍ ഇന്ത്യന്‍ വിദഗ്ധരുടെ പരിചയസമ്പത്തും വൈദ്യശാസ്ത്രത്തിലെ ആഴത്തിലുള്ള അറിവും ലോകത്തിനു തന്നെ വലിയ സഹായമാണ് നല്‍കിയത്.

Continue Reading

പെലെ വാക്സിന്‍
സ്വീകരിച്ചു

ബ്രസീലിയ: ഫുട്ബോള്‍ ഇതിഹാസം പെലെ കോവിഡ്19 വൈറസ് മഹാമാരിക്കെതിരേ വാക്സിനെടുത്തു.
ഇന്‍സ്റ്റഗ്രാമില്‍ വാക്സിനെടുക്കുന്നതിന്‍റെ ഫോട്ടോയും എണ്‍പത് വയസുകാരനായ അദ്ദേഹം പോസ്റ്റ് ചെയ്തു. വാക്സിനെടുത്തു, പക്ഷേ, മഹാമാരി പൂര്‍ണമായും ഒഴിഞ്ഞിട്ടില്ല, വൈറസിനെതിരായ മുന്‍കരുതലുകളും തുടര്‍ന്നുകൊണ്ടിരിക്കാനും പെലെ ചിത്രത്തിനൊപ്പം കുറിച്ചു.

Continue Reading

കോവിഡ് 2022ലേക്ക്
നീണ്ടേക്കും: ഡബ്ല്യുഎച്ച്ഒ

ജനീവ : ഈ വര്‍ഷംതന്നെ ലോകം കോവിഡ് മുക്തമാകുമെന്ന പ്രതീക്ഷ യാഥാര്‍ഥ്യത്തിന് നിരക്കാത്തതെന്ന് ലോകാരോഗ്യ സംഘടന. ഫലപ്രദമായ വാക്സിനുകള്‍ എത്തിയതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണത്തില്‍ വലിയ കുറവുണ്ടാകും.

Continue Reading

മ്യാന്‍മറില്‍ വീണ്ടും വെടിവയ്പ്:
ചര്‍ച്ചയ്ക്ക് കളമൊരുക്കി ആസിയാന്‍ രാജ്യങ്ങള്‍

യങ്കൂണ്‍: മ്യാന്‍മറിലെ സൈനിക അട്ടിമറിക്കെതിരെ, തെരുവില്‍ ജനകീയ പ്രക്ഷോഭം കൊടുമ്പിരി കൊള്ളവെ, സമാധാനത്തിനുള്ള വഴികള്‍ തേടി ആസിയാന്‍ രാജ്യങ്ങള്‍ രംഗത്തെത്തി. നിലവിലെ സൈനിക ഭരണകൂടവുമായി ചര്‍ച്ച നടത്താനാണ് നീക്കം.

Continue Reading

പത്ത് രാജ്യക്കാര്‍ക്ക് പ്രവേശന
വിലക്കേര്‍പ്പെടുത്തി ഒമാന്‍

മസ്ക്കറ്റ്: കൊവിഡ് പ്രതിരോധ നിയന്ത്രണങ്ങളുടെ ഭാഗമായി പത്ത് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശന വിലക്കെര്‍പ്പെടുത്തി ഒമാന്‍ സുപ്രീം കമ്മിറ്റി. ലെബനോന്‍, സുഡാന്‍, സൗത്ത് ആഫ്രിക്ക, ബ്രസീല്‍, നൈജീരിയ, ടാന്‍സാനിയ, ഗിനിയ, ഘാന, സിയാറ ലിയോണ്‍, എതോപ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് 15 ദിവസത്തേക്ക് താത്കാലിക പ്രവേശന വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

Continue Reading

ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു,
ബ്രസീലില്‍ രോഗബാധിതരുടെ എണ്ണം ഒരു കോടി കടന്നു

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു.നാല് ലക്ഷത്തിനടുത്ത് പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 11.08 കോടി കടന്നു. 24.50 ലക്ഷം പേരാണ് വൈറസ് ബാധ മൂലം മരണമടഞ്ഞത്.

Continue Reading