ജോക്കോവിച്ചിനെ നാടുകടത്തി ഓസ്ട്രേലിയ; താരം ദുബായിയില്‍

ദുബായി: കോവിഡ് പെരുമാറ്റചട്ടം ലംഘിച്ച് രാജ്യത്ത് എത്തിയതിന് ടെന്നിസ് സൂപ്പര്‍ താരം നൊവാക് ജോക്കോവിച്ചിനെ ഓസ്ട്രേലിയ നാടുകടത്തി.വീസ റദ്ദാക്കിയ ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് താരം കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി ലഭിച്ചിരുന്നില്ല. പിന്നാലെയാണ് താരത്തെ നാടുകടത്തിയത്.
ഇനി മൂന്ന് വര്‍ഷത്തേയ്ക്ക് ഓസ്ട്രേലിയയില്‍ പ്രവേശിക്കാനും ജോക്കോയ്ക്ക് കഴിയില്ല. ദുബായിയില്‍ എത്തിയ താരം വൈകാതെ സ്വദേശമായ സെര്‍ബിയയിലേക്ക് പോകും.

Continue Reading

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പ്രതിമ പനാജിയില്‍ സ്ഥാപിച്ച് ആരാധകര്‍

പനാജി: ലോകഫുട്ബോളിന്‍റെ ആവേശമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗോവയില്‍. പനാജിയിലാണ് ഫുട്ബോള്‍ ആരാധകര്‍ക്കായി കായിക വകുപ്പിന്‍റെ കൂടി പിന്തുണയോടെ സൂപ്പര്‍താരത്തിന്‍റെ പ്രതിമ സ്ഥാപിച്ചത്.കാലാന്‍ഗൂതേ മേഖലയിലെ നഗരചത്വരത്തിലാണ് പോര്‍ച്ചുഗലിന്‍റെ ഫുട്ബോള്‍ താരത്തിന്‍റെ വെങ്കലനിറത്തിലുള്ള പൂര്‍ണ്ണകായ പ്രതിമയുള്ളത്.ഗോവയിലെ ഫുട്ബോള്‍ ആരാധകര്‍ക്കായി 410 കിലോ ഭാരമുള്ള പ്രതിമയാണ് ഉയര്‍ന്നത്. ആറടി ഉയരത്തില്‍ പന്തുമായി താരം മുന്നേറുന്ന രീതിയിലാണ് പ്രതിമ.12 ലക്ഷം രൂപയാണ് പ്രതിമയ്ക്ക് ചിലവായത്. ഇന്ത്യയില്‍ ഇതാദ്യമായാണ് ക്രിസ്റ്റ്യാനോയുടെ പ്രതിമ സ്ഥാപിക്കപ്പെടുന്നത്.

Continue Reading

കോലി ടെസ്റ്റ് നായകസ്ഥാനം ഒഴിഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി : വിരാട് കോലി ടെസ്റ്റ് നായകസ്ഥാനം ഒഴിയാന്‍ ആലോചിക്കുന്നു. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം കോലി നായകസ്ഥാനം രാജിവയ്ക്കുന്നതായി പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഏകദിന നായകസ്ഥാനത്തു നിന്ന് വേണ്ടത്ര കൂടിയാലോചനകള്‍ ഇല്ലാതെ തന്നെ നീക്കിയ ബിസിസിഐയുടെ നടപടിയില്‍ കോലിക്ക് കടുത്ത അതൃപ്തിയുണ്ട്.

Continue Reading

ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യയ്ക്ക്

മുംബൈ: ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയ്ക്ക് വിജയം. മുംബൈ ടെസ്റ്റില്‍ 372 റണ്‍സിനാണ് ന്യുസിലന്‍ഡിനെ തോല്‍പ്പിച്ചത്. രണ്ട് ടെസ്റ്റുകളുള്ള പരമ്പരയില്‍ ഇന്ത്യ 1-0 ലെത്തി.രണ്ടാം ഇന്നിംഗ്സില്‍ ആര്‍. അശ്വിന്‍, ജയന്ത് യാദവ് എന്നിവര്‍ നാല് വിക്കറ്റ് വീതം നേടി.
167 റണ്‍സിന് രണ്ടാം ഇന്നിംഗ്സില്‍ ന്യുസിലന്‍ഡ് പുറത്തായിരുന്നു. നാലാം ദിനം 45 മിനിറ്റിനുള്ളില്‍ കളി അവസാനിപ്പിക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു.

Continue Reading

തോല്‍വിയിലും തലയുയര്‍ത്തി ഇന്ത്യന്‍ വനിതകള്‍

റിയോ ഡി ജനീറോ: ബ്രസീലില്‍ നടക്കുന്ന ചതുര്‍രാഷ്ട്ര വനിതാ ഫുട്ബാളിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് പരാജയം.
കരുത്തരായ ബ്രസീലിനോട് 16 നാണ് തോറ്റത്. രണ്ട് ഗോള്‍ അടിച്ച കെരോളി ഫെറസ് ആണ് ബ്രസീല്‍ നിരയില്‍ തിളങ്ങിയത്. ദെബോറ ഒളിവേര, ജിയോവാന കോസ്റ്റ, അരിയഡിന ബോര്‍ജസ്, ഗെയ്സെ ഫെരൈറ എന്നിവര്‍ ഓരോ ഗോളുകളും സ്വന്തമാക്കി. വനിതാ ലീഗില്‍ കേരള ക്ളബായ ഗോകുലം കേരളയ്ക്കു വേണ്ടി കളിക്കുന്ന മനീഷയാണ് ഇന്ത്യയുടെ ആശ്വാസഗോള്‍ നേടിയത്.

Continue Reading

യുണൈറ്റഡിന്‍റെ പരിശീലകനാകാനില്ല; ക്ലബ്ബിന്‍റെ അഭ്യര്‍ത്ഥന നിരസിച്ച് സിനദിന്‍ സിദാന്‍

ലണ്ടന്‍: തോല്‍വി തുടര്‍ക്കഥയാക്കിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ രക്ഷിക്കാനുള്ള ചുമതല ഏറ്റെടുക്കില്ലെന്ന് ഫുട്ബോള്‍ ഇതിഹാസം സിനദിന്‍ സിദാന്‍.മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അധികൃതര്‍ പലതവണ സമീപിച്ചിട്ടും മുന്‍ ഫ്രഞ്ച് താരം നിരസിക്കുന്ന സമീപനമാണ് തുടരുന്നത്. ഏറ്റവുമൊടുവില്‍ ഓള്‍ഡ് ട്രഫോഡിലേക്ക് ഇല്ലെന്ന നിലപാടാണ് സിദാന്‍ തുറന്ന് പറഞ്ഞത്.

Continue Reading

ടീമിന് ഫോര്‍മാറ്റില്‍ ശരിയായ മാതൃക ലഭിക്കേണ്ടതുണ്ടെന്ന് രോഹിത് ശര്‍മ്മ

ജയ്പൂര്‍ : ടീമിന് ഫോര്‍മാറ്റില്‍ ശരിയായ മാതൃക ലഭിക്കേണ്ടതുണ്ടെന്ന് രോഹിത് ശര്‍മ്മ . മറ്റേതെങ്കിലും ടീമിന്‍റെ ഫോര്‍മുല പിന്തുടരുന്നതിനുപകരം ഇന്ത്യ സ്വന്തം ടെംപ്ലേറ്റ് രൂപീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇന്ന് ന്യൂസിലന്‍ഡിനെതിരായ ആദ്യ ടി20ക്ക് മുന്നോടിയായുള്ള മത്സരത്തിന് മുമ്പുള്ള വാര്‍ത്താ സമ്മേളനത്തില്‍ ശര്‍മ്മയും മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡും സംസാരിച്ചു.കോഹിലി ഒരു ‘ഇംപാക്ട് പ്ലെയര്‍’ ആണെന്ന് രോഹിത് ശര്‍മ്മ പറഞ്ഞു.

Continue Reading

ഓസീസിന് കന്നി കിരീടം

ദുബായി: ഐസിസി ട്വന്‍റി20 ക്രിക്കറ്റ് ഫൈനലില്‍ ന്യൂസിലന്‍ഡിനെ എട്ടു വിക്കറ്റിന് തകര്‍ത്ത് ഓസ്ട്രേലിയ ട്വന്‍റി20 ലോകകപ്പില്‍ കന്നി കിരീടത്തില്‍ മുത്തമിട്ടു.മിച്ചല്‍ മാര്‍ഷിന്‍റെയും ഡേവിഡ് വാര്‍ണറിന്‍റെയും വെടിക്കെട്ട് പ്രകടനമാണ് ഓസീസിന് കിരീടം നേടിക്കൊടുത്തത്. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം 18.5 ഓവറില്‍ മറികടന്നാണ് ഓസ്ട്രേലിയ ലോകചമ്പ്യന്‍മാരായത്.

Continue Reading

സഞ്ജു ചെന്നൈയിലേക്കോ

മുംബൈ: ഐപിഎല്‍ അടുത്ത സീസണില്‍ മലയാളി താരം സഞ്ജു സാംസന്‍ ചെന്നൈ സൂപ്പര്‍ കിങ്സിലേക്ക് ചേക്കേറുമോ എന്നതാണ് ക്രിക്കറ്റ് ലോകത്തെ ഇപ്പോഴത്തെ ചര്‍ച്ചാവിഷയം.രാജസ്ഥാന്‍റെ നട്ടെല്ലായിരുന്ന സഞ്ജു കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ ടീമിനെ അണ്‍ഫോളോ ചെയ്തിരുന്നു. പിന്നാലെ ചെന്നൈയെ ഫോളോ ചെയ്യുകയും ചെയ്തു.

Continue Reading

കഴിഞ്ഞത് ലോകകപ്പിലെ ആദ്യ മത്സരമാണ്, അവസാനത്തേതല്ല: വിരാട് കോഹ്ലി

ദുബായ്: കഴിഞ്ഞത് ടി20 ലോകകപ്പിലെ ആദ്യ മത്സരമാണ്, അവസാനത്തേതല്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനോട് 10 വിക്കറ്റിന്‍റെ തോല്‍വിയാണ് ഇന്ത്യന്‍ ടീം ഏറ്റുവാങ്ങിയത്. മത്സരശേഷം വാര്‍ത്താസമ്മേളനത്തിലാണ് കോഹ്ലി തന്‍റെ പ്രതികരണം അറിയിച്ചത്. 49 പന്തില്‍ 57 റണ്‍സ് നേടിയ കോഹ്ലിയുടെ പ്രകടനവും ഇന്ത്യയെ തുണച്ചില്ല.

Continue Reading