ഒ എന്‍ ജി സി യുടെ ഹെലികോപ്റ്റര്‍ കടലില്‍ വീണ് നാല് മരണം

മുബൈ: അടിയന്തരമായി ഇറക്കുന്നതിനിടെ ഹെലികോപ്റ്റര്‍ കടലില്‍ വീണ് നാല് പേര്‍ മരിച്ചു. മുംബൈ തീരത്ത് നിന്ന് 111 കിലോമീറ്റര്‍ പടിഞ്ഞാറ് അറബിക്കടലിലായിരുന്നു അപകടം. ഒഎന്‍ജിസിയുടെ (ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്) സാഗര്‍ കിരണ്‍ റിഗില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ഹെലികോപ്റ്റര്‍ കടലില്‍ പതിക്കുകയായിരുന്നു.

Continue Reading

ഒമ്പത് പേരുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു

മുംബൈ: മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍ കുടുംബത്തിലെ ഒമ്പത് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്.ഇവരുടെ മരണം കൂട്ട ആത്മഹത്യയല്ലെന്നും ആസൂത്രിത കൊലപാതകമാണെന്നും പൊലീസ് കണ്ടെത്തി. സംഭവത്തില്‍ സോളാപൂര്‍ സ്വദേശികളായ അബ്ബാസ് മുഹമ്മദ് അലി ബഗ്വാന്‍, ധീരജ് സുരവാസെ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒമ്ബത് പേരും വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാകാമെന്നായിരുന്നു പ്രാഥമിക നിഗമനം.ജൂണ്‍ 19നാണ് സംഗലി ജില്ലയിലെ മേസാലില്‍ കൂട്ടക്കൊല നടന്നത്.

Continue Reading

മോദിക്ക് യു എ ഇ യില്‍ ഊഷ്മള സ്വീകരണം

യു എ ഇ : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യു എ ഇ യില്‍ ഊഷ്മള സ്വീകരണം. യു എ ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നേരിട്ടെത്തി വാരിപ്പുണര്‍ന്നാണ് മോദിയെ സ്വീകരിച്ചത്. പ്രധാനമന്ത്രിയായ ശേഷം മോദിയുടെ നാലാമത്തെ യു എ ഇ സന്ദര്‍ശനമാണിത്.

Continue Reading

സിദ്ദിഖ് വധം: അന്വേഷണം മൂന്ന് സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചു

മഞ്ചേശ്വരം: പുത്തിഗെ മുഗു റോഡിലെ അബൂബക്കര്‍ സിദ്ദിഖി(32)നെ തട്ടിക്കൊണ്ട് പോയി ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ പൈവളിഗെയിലെ അധോലോക സംഘത്തെ പിടികൂടാന്‍ മൂന്ന് സംസ്ഥാനത്തേക്ക് അന്വേഷണം വ്യാപിച്ചു.കൊലക്ക് ശേഷം പ്രതികള്‍ ആദ്യം കടന്നത് കര്ണാടകയിലേക്കാണ്. പ്രതികളുടെ കൂട്ടാളിയും ബാളിഗെ അസീസ് വധക്കേസില്‍ കൂട്ടു പ്രതിയുമായ മടിക്കേരി സ്വദേശിയുടെ രഹസ്യ കേന്ദ്രത്തിലേക്കാണ് പ്രതികള്‍ ആദ്യം കടന്നതെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

Continue Reading

സംസ്ഥാനത്ത് 53.42 ലക്ഷം തൊഴിലന്വേഷകര്‍: മന്ത്രി എം.വി. ഗോവിന്ദന്‍

കോഴിക്കോട്: ‘എന്‍റെ തൊഴില്‍, എന്‍റെ അഭിമാനം’ ആദ്യഘട്ടം സര്‍വ്വേയില്‍ സംസ്ഥാനത്താകെ 53,42,094 തൊഴിലന്വേഷകര്‍ രജിസ്റ്റര്‍ ചെയ്തതായി മന്ത്രി എം.വി.ഗോവിന്ദന്‍.തൊഴില്‍ അന്വേഷകരില്‍ 58.3ശതമാനം സ്ത്രീകളും 41.5 ശതമാനം പുരുഷന്മാരുമാണെന്ന് മന്ത്രി പറഞ്ഞു. ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ട 3578 പേരും പട്ടികയിലുണ്ടെന്ന് എം.വി.ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.79,647 കുടുംബശ്രീ പ്രവര്‍ത്തകരാണ് സര്‍വ്വേയ്ക്ക് നേതൃത്വം നല്‍കിയത്. കുടുംബശ്രീ വളണ്ടിയര്‍മാര്‍ 81,12,268 വീടുകളിലെത്തി വിവരങ്ങള്‍ തേടി. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കാരണം മാറ്റിവെച്ച എറണാകുളത്തെ സര്‍വ്വേ, വ്യാഴാഴ്ചയാണ് പൂര്‍ത്തിയായത്.

Continue Reading

നിയമസഭാസമ്മേളനം ഇന്ന് മുതല്‍

തിരുവനന്തപുരം: സംസ്ഥാനം പ്രതിഷേധത്തിനും പ്രതിരോധത്തിനും സാക്ഷ്യം വഹിക്കുമ്പോള്‍ ഇന്ന് നിയമസഭാ സമ്മേളനത്തിന് തുടക്കമാകും.15-ാം നിയമസഭയുടെ അഞ്ചാം സമ്മേളനം ജൂലൈ 27 ന് അവസാനിക്കും. സ്വര്‍ണക്കടത്ത് കേസ് ആരോപണങ്ങള്‍ മുതല്‍ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് എസ്എഫ്ഐ പ്രവര്‍ത്തകള്‍ അടിച്ചു തകര്‍ത്ത സംഭവം വരെ ആയുധമായി പ്രതിപക്ഷത്തിന്‍റെ പക്കലുണ്ട്. സര്‍ക്കാര്‍ എത്തരത്തിലായിരിക്കും പ്രതിരോധിക്കുക എന്നതും നിര്‍ണായകമാകും.തൃക്കാക്കര നിയമസഭാ തിരഞ്ഞെടുപ്പില്‍ നേടിയ ഉജ്വല വിജയത്തിന്‍റെ ആത്മവിശ്വാസം വി. ഡി. സതീശന്‍ നയിക്കുന്ന പ്രതിപക്ഷത്തിനുണ്ടാകും. മുഖ്യമന്ത്രി പിണാറായി വിജയനും മന്ത്രിമാരും എംഎല്‍എമാരും ഒരുപോലെ ക്യാമ്പ് ചെയ്തിട്ടും പി. ടി. തോമസിന്‍റെ തൃക്കാക്കര പിടിക്കാന്‍ ഇടതിനായിരുന്നില്ല. കാല്‍ ലക്ഷത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷത്തിലായിരുന്നു പി. ടിയുടെ പത്നി ഉമാ തോമസ് വിജയിച്ചത്. തിരഞ്ഞെടുപ്പിന് ശേഷം ഇതുവരെ മാധ്യമങ്ങളെ മുഖ്യമന്ത്രി അഭിമുഖീകരിച്ചിട്ടില്ല.തൃക്കാര തിരഞ്ഞെടുപ്പിന് പിന്നാലെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങളും പ്രതിപക്ഷം ആദ്യ ഘട്ടത്തില്‍ ഏറ്റെടുത്തിരുന്നു. മുഖ്യമന്ത്രിക്കും കുടുംബത്തിനും നേരെയായിരുന്നു സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ ആരോപണങ്ങള്‍. മുഖ്യമന്ത്രിയുടെ സുരക്ഷ ഇരട്ടിപ്പിക്കുന്ന സാഹചര്യം വരെ കാര്യങ്ങള്‍ എത്തിയിരുന്നു. എന്നാല്‍ പിന്നീട് സ്വപ്നയുടെ വാക്കുകളെ വിശ്വസിക്കേണ്ടതില്ല എന്ന നിലപാടിലേക്ക് സതീശനും പ്രതിപക്ഷവും മാറുകയായിരുന്നു.എന്നാല്‍ സംസ്ഥാനത്തുയര്‍ന്ന പ്രതിപക്ഷ പ്രതിഷേധങ്ങള്‍ തണുത്തിരുന്ന സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചത്. സംഭവത്തിന് പിന്നാലെ തന്നെ പ്രതിപക്ഷം തെരുവിലിറങ്ങുകയും മുഖ്യമന്ത്രിയടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ എസ്എഫ്ഐയുടെ നടപടിയെ തള്ളിപ്പറയുകയും ചെയ്തു.

Continue Reading

പാര്‍ട്ടികളുടെ രജിസ് ട്രേഷന്‍ റദ്ദാക്കാനുള്ള അധികാരം വേണം: തെരഞ്ഞെടുപ്പ് കമ്മിഷന്‍

ന്യൂഡല്‍ഹി: ജനപ്രാതിനിധ്യ നിയമപ്രകാരം രാഷ്ട്രീയപ്പാര്‍ട്ടികളുടെ രജിസ്ട്രേഷന്‍ റദ്ദാക്കാനുള്ള അധികാരം നല്‍കണമെന്ന ആവശ്യവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍.കേന്ദ്ര നിയമ സെക്രട്ടറിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാറാണ് ആവശ്യം ഉന്നയിച്ചത്. നിശ്ചിത കാരണങ്ങളുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടികളുടെ രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ ഭരണഘടനാപരമായ അധികാരം നല്‍കണമെന്നാണ് ആവശ്യം.അംഗീകാരമില്ലാത്ത പാര്‍ട്ടികള്‍ നടത്തുന്ന അഴിമതിയും മറ്റും കണ്ടെത്തി തെരഞ്ഞെടുപ്പ് പ്രക്രിയ ശുദ്ധീകരിക്കുന്നതിന്‍റെ ഭാഗമായാണ് നടപടി.

Continue Reading

വിജയ് ബാബുവിനെ പുറത്താക്കാനാകില്ലെന്ന് ‘അമ്മ’

കൊച്ചി: വിജയ് ബാബുവിനെതിരായ പരാതിയുടെ പേരില്‍ അദ്ദേഹത്തെ പുറത്താക്കാനാകില്ലെന്ന് താരസംഘടനയായ ‘അമ്മ’.വിജയ് ബാബുവിനെതിരായ പരാതി കോടതിയുടെ പരിഗണനയിലാണെന്നും കോടതി വിധിക്ക് മുമ്പ് തിടുക്കത്തില്‍ തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും ഇടവേള ബാബു വ്യക്തമാക്കി.നിരവധി ക്ലബ്ബുകളില്‍ അംഗമാണ് വിജയ് ബാബു,
അമ്മ അതില്‍ ഒരു ക്ലബ് മാത്രമാണ്.

Continue Reading

50 പേര്‍ക്കെതിരെ കേസെടുത്തു

കല്‍പ്പറ്റ: രാഹുല്‍ ഗാന്ധിയുടെ ഓഫീസിലുണ്ടായ എസ്.എസ്.ഐ പ്രവര്‍ത്തകരുടെ ആക്രമത്തിനെതിരേ കല്‍പ്പറ്റയില്‍ പ്രകടനമായെത്തിയ കോണ്‍ഗ്രസുകാര്‍ ദേശാഭിമാനി ഓഫീസ് ആക്രമിച്ച കേസില്‍, കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് കെ.എം അഭിജിത്ത്, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജഷീര്‍ എന്നിവരുള്‍പ്പടെയുള്ളവര്‍ക്കെതിരെയാണ് കേസ്.

Continue Reading

ഉപതിരഞ്ഞെടുപ്പ് ജൂലൈ 21ന്

തിരുവനന്തപുരം മലപ്പുറം ജില്ലാ പഞ്ചായത്തിലെ ആതവനാട് ഉള്‍പ്പെടെ 20 തദ്ദേശ വാര്‍ഡുകളില്‍ ജൂലൈ 21 ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു. വിജ്ഞാപനം നാളെ പുറപ്പെടുവിക്കും. നാമനിര്‍ദേശ പത്രിക ജൂലൈ 2 വരെ സമര്‍പ്പിക്കാം. സൂക്ഷ്മപരിശോധന വിവിധ കേന്ദ്രങ്ങളില്‍ വച്ച് ജൂലൈ 4 ന് നടത്തും. ജൂലൈ 6 വരെ പത്രിക പിന്‍വലിക്കാം.

Continue Reading