ശശി തരൂരുമായി പ്രശ്നങ്ങളില്ല,ഇഷ്ടവും ബഹുമാനവും : വി.ഡി.സതീശന്‍

കൊച്ചി: ശശി തരൂരുമായി പ്രശ്നങ്ങളില്ലെന്ന് പ്രതിപക്ഷ നേതാവ് വി. ഡി .സതീശന്‍. ശശി തരൂരിനോട് ഇഷ്ടവും ബഹുമാനവുമാണ്. തരൂരിന്‍റെ അറിവിനോട് തനിക്ക് അസൂയയുണ്ട്.വിവാദങ്ങളില്‍ തന്നെ വില്ലനാക്കാന്‍ മാധ്യമങ്ങള്‍ ശ്രമിച്ചെന്നും വി. ഡി.സതീശന്‍ കുറ്റപ്പെടുത്തി. പ്രഫഷണല്‍ കോണ്‍ഗ്രസ് വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Continue Reading

കത്ത് വിവാദത്തില്‍ മേയറുടെ മൊഴി വീണ്ടുമെടുത്തു

തിരുവനന്തപുരം: കോര്‍പ്പറേഷനിലെ കത്ത് വിവാദത്തില്‍ ക്രൈംബ്രാഞ്ച് സംഘം മേയര്‍ ആര്യ രാജേന്ദ്രന്‍റെ മൊഴി വീണ്ടും രേഖപ്പെടുത്തി.ഓഫീസ് ജീവനക്കാരുടെയും മൊഴിയെടുത്തു. വിശദമായ അന്വേഷണത്തിന്‍റെ ഭാഗമായിരുന്നു മൊഴിയെടുപ്പ്.കത്ത് വ്യാജമാണെന്നു മേയര്‍ ആവര്‍ത്തിച്ചു. ലെറ്റര്‍പാഡിലെ ഒപ്പ് സ്കാന്‍ചെയ്ത് കൃത്രിമമായി തയ്യാറാക്കിയതാകാമെന്ന നിലപാടിലാണ് മേയര്‍. പ്രാഥമിക അന്വേഷണം നടത്തിയപ്പോഴും മേയറുടെ മൊഴി ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തിയിരുന്നു. ഇത്തരത്തില്‍ ഒരു കത്ത് തയ്യാറാക്കിയിട്ടില്ലെന്നും മാധ്യമങ്ങളില്‍ നിന്നാണ് കത്തിനെക്കുറിച്ച് അറിഞ്ഞതെന്നുമാണ് ജീവനക്കാര്‍ പറയുന്നത്. അതിനിടെ മേയര്‍ ആര്യാ രാജേന്ദ്രന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം കോര്‍പറേഷനിലേക്ക് മഹിളാ മോര്‍ച്ച മാര്‍ച്ച് നടത്തി. കോര്‍പ്പറേഷന്‍ മതില്‍ക്കെട്ട് ചാടികടന്ന പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. മൂന്നു തവണ ജലപീരങ്കി പ്രയോഗിച്ചു. ബിജെപി സമരപന്തലില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ അഭിവാദ്യം ചെയ്തു. കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ സമരത്തില്‍ ശശി തരൂര്‍ എം. പി പങ്കെടുത്തു. മേയര്‍ സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയതെന്നും ജനങ്ങളെ വഞ്ചിച്ചെന്നും ശശി തരൂര്‍ പറഞ്ഞു.

Continue Reading

വീണ്ടും അട്ടിമറി, ജപ്പാനു മുന്നില്‍ അടിതെറ്റി ജര്‍മ്മനി

ദോഹ: ലോകകപ്പില്‍ വീണ്ടും അട്ടിമറി. അര്‍ജന്‍റീനയ്ക്ക് പിറകെ കരുത്തരായ ജര്‍മനിക്കും ആദ്യമത്സരത്തില്‍ അടിതെറ്റി. ഖലീഫ സ്റ്റേഡിയത്തില്‍ ഗ്രൂപ്പ് ഇ യിലെ പോരാട്ടത്തില്‍ ജപ്പാന്‍ 2-1ന് മുന്‍ ലോകകപ്പ് ജേതാക്കളെ തകര്‍ത്തുവിട്ടു. അര്‍ജന്‍റീനയെപോലെ തന്നെ ആദ്യപകുതിയില്‍ 33 മിനിറ്റില്‍ പെനാല്‍റ്റിയില്‍ നിന്ന് നേടിയ ഗോളിന് മുന്നിട്ടുനിന്ന ജര്‍മ്മനി രണ്ടാം പകുതിയില്‍ രണ്ടുഗോള്‍ വഴങ്ങി തോല്‍വി ഏറ്റുവാങ്ങി. 75 മിനിറ്റുവരെ മുന്നിട്ടുനിന്ന ജര്‍മനിക്കെതിരെ എട്ട് മിനുറ്റിനിടെ രണ്ട് ഗോളടിച്ച് അട്ടിമറി ജയം സ്വന്തമാക്കുകയായിരുന്നു ജപ്പാന്‍. ജര്‍മ്മനിയാണ് ആദ്യം ഗോളടിച്ചത്.

Continue Reading

അര്‍ജന്‍റീനയെ അട്ടിമറിച്ച് സൗദി

ദോഹ:ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്‍റീനയെ അട്ടിമറിച്ച് സൗദിഅറേബ്യ ചരിത്രം സൃഷ്ടിച്ചു. ലൂസെയില്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആധുനിക ഫുട്ബോളിലെ മിശിഹായെന്നു വാഴ്ത്തപ്പെടുന്ന ലയണല്‍ മെസിയുടെ ടീമിനെ 2 -1 ന് തോല്‍പ്പിച്ചാണ് സൗദി ലോകമെമ്പാടുമുള്ള അര്‍ജന്‍റീന ആരാധകരെ ഞെട്ടിച്ചത്. ഈ ലോകകപ്പിലെ അര്‍ജന്‍റീനയുടെയും സൗദിയുടെയും ആദ്യമത്സരമായിരുന്നു ഇത്.

Continue Reading

ആരായാലും വിഭാഗീയ, സമാന്തര പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുവദിക്കില്ല:വി.ഡി.സതീശന്‍

തിരുവനന്തപുരം: ആരായാലും കോണ്‍ഗ്രസില്‍ വിഭാഗീയ, സമാന്തര പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ മാധ്യമസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്തെ എല്ലാ കോണ്‍ഗ്രസ് നേതാക്കള്‍ക്കും അവരവരുടേതായ പ്രാധാന്യമുണ്ട്. അത് കവര്‍ന്നെടുക്കാന്‍ ആരും ശ്രമിക്കില്ലെന്നും സതീശന്‍ പറഞ്ഞു. ശശിതരൂര്‍ എം. പി ഇന്നലെ മലപ്പുറം ജില്ലയില്‍ പര്യടനം നടത്തിയ പശ്ചാത്തലത്തിലാണ് സതീശന്‍റെ പ്രസ്താവന എന്നത് ശ്രദ്ധേയമാണ്.

Continue Reading

മംഗളൂരു ഓട്ടോറിക്ഷ സ്ഫോടനം : കുക്കര്‍ ബോംബും സ്ഫോടക വസ്തുക്കളും കണ്ടെത്തി

മംഗളൂരു: മംഗളൂരുവിലെ ഓട്ടോറിക്ഷയിലുണ്ടായ സ്ഫോടനത്തില്‍ തീവ്രവാദബന്ധം സ്ഥിരീകരിച്ചതോടെ അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തി കര്‍ണാടക പൊലീസ്. ഓട്ടോറിക്ഷ യാത്രക്കാരന്‍ താമസിച്ചിരുന്ന മൈസൂരുവിലെ വാടകവീട്ടില്‍ മംഗളൂരു പൊലീസ് റെയ്ഡ് നടത്തി. ഇവിടെനിന്നും കുക്കര്‍ ബോംബും സ്ഫോടക വസ്തുക്കളും കണ്ടെത്തി.സ്ഫോടനം നടന്ന ഓട്ടോറിക്ഷയിലുണ്ടായിരുന്ന യാത്രക്കാരന്‍ യുഎപിഎ കേസ് പ്രതിയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

Continue Reading

ആവേശത്തിരമാലകള്‍ അലയടിച്ചു… ലോകകപ്പ് 2022 തുടങ്ങി

ദോഹ: ലോകകപ്പ് ഫുട്ബോള്‍ 2022ന് തുടക്കം. ഖത്തര്‍ ലോകകപ്പിന്‍റെ ഉദ്ഘാടനച്ചടങ്ങുകള്‍ അല്‍ഖോറിലുള്ള അല്‍ ബെയ്ത് സ്റ്റേഡിയത്തില്‍ വര്‍ണാഭമായ പരിപാടികളോടെ നടന്നു. ആയിരിക്കണക്കിനാളുകളാണ് ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാനായി വൈകിട്ട് മുതല്‍ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകരെ ഖത്തറിലേക്ക് സ്വാഗതം ചെയ്തു.ഇന്ത്യന്‍ സമയം വൈകിട്ട് ഏഴു മണിക്ക് തുടങ്ങിയ ഉദ്ഘാടന ചടങ്ങില്‍ ഹോളിവുഡ് നടന്‍ മോര്‍ഗന്‍ ഫ്രീമാനായിരുന്നു അവതാരകന്‍.

Continue Reading

പ്രിയ വര്‍ഗീസിന് വേണ്ടത്ര അധ്യാപന പരിചയമില്ല: ഹൈക്കോടതി

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാന്‍ മതിയായ അധ്യാപന പരിചയം പ്രിയ വര്‍ഗീസിനില്ലെന്ന് ഹൈക്കോടതി. അധ്യാപന പരിചയത്തിനായി സമര്‍പ്പിച്ച യോഗ്യതകള്‍ കോടതി അംഗീകരിച്ചില്ല. പ്രിയ വര്‍ഗീസ് നിയമനത്തിന് അയോഗ്യയാണെന്ന് കോടതി കണ്ടെത്തി.

Continue Reading

മയക്കുമരുന്നിനെതിരായി ഗോള്‍ ചലഞ്ചിനു തുടക്കമായി; എല്ലാ മലയാളികളും പങ്കെടുക്കണമെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം : മയക്കുമരുന്നിനെതിരായ പോരാട്ടത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന ഗോള്‍ ചലഞ്ച് പരിപാടിക്കു തുടക്കമായി. ക്യാംപെയിനിന്‍റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. എല്ലാ മലയാളികളും ഗോള്‍ ചലഞ്ചിന്‍റെ ഭാഗമാകണമെന്ന് ഉദ്ഘാടനം നിര്‍വഹിച്ചു മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.

Continue Reading

ജി20 അധ്യക്ഷപദവി ഇന്ത്യക്ക്

ബാലി:ഇന്തോനേഷ്യയിലെ ബാലിയില്‍ ചേര്‍ന്ന ജി 20 ഉച്ചകോടി സമാപിച്ചു. ജി20യുടെ പുതിയ അധ്യക്ഷ സ്ഥാനം ഇന്ത്യ ഏറ്റെടുത്തു. ഉച്ചകോടിയുടെ സമാപനചടങ്ങില്‍ ഇന്തോനീഷ്യന്‍ പ്രസിഡന്‍റ് ജോകോ വിഡോഡോ ജി20 അധ്യക്ഷ സ്ഥാനം ഇന്ത്യയ്ക്ക് കൈമാറി. ഡിസംബര്‍ ഒന്ന് മുതല്‍ ഇന്ത്യ ഔദ്യോഗികമായി ജി20 അധ്യക്ഷ സ്ഥാനം വഹിക്കും. ഒരു വര്‍ഷത്തേക്കാണ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നത്.

Continue Reading