യു.എ. ഖാദറെ അനുസ്മരിച്ചു

Top News

കോഴിക്കോട്: മലയാള സാഹിത്യത്തിലെ വേറിട്ട ശബ്ദമായിരുന്നു യു.എ. ഖാദറിന്‍റേതെന്ന് എഴുത്തുകാരന്‍ കെ.വി. മോഹന്‍കുമാര്‍. യു.എ. ഖാദര്‍ അനുസ്മരണ സമിതി സംഘടിപ്പിച്ച രണ്ടുദിവസങ്ങളായി നീണ്ടുനിന്ന അനുസ്മരണത്തിന്‍റെ സമാപന സമ്മേളനം ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഡോ. ഖദീജ മുംതാസ് അധ്യക്ഷതവഹിച്ചു.ബഹുസ്വര ജീവിതത്തെ ഭയപ്പെടുന്നതാര് എന്ന വിഷയത്തില്‍ കവി പി.എന്‍. ഗോപീകൃഷ്ണന്‍ സ്മാരക പ്രഭാഷണം നടത്തി. വിത്സണ്‍ സാമുവല്‍, പുരുഷന്‍ കടലുണ്ടി, ഐസക് ഈപ്പന്‍, യു.എ. ഫിറോസ് എന്നിവരും പങ്കെടുത്തു. സുനില്‍ അശോകപുരത്തിന്‍റെ നേതൃത്വത്തില്‍ നടത്തിയ യു.എ. ഖാദറിന്‍റെ കഥാപാത്രങ്ങളെ ആസ്പദമാക്കിയുള്ള ചിത്രരചന മത്സരത്തിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. തുടര്‍ന്ന് മുക്കം സലീം അവതരിപ്പിച്ച മെഹ്ഫില്‍ അരങ്ങേറി. നേരത്തെ യു.എ. ഖാദറിന്‍റെ കഥകളെക്കുറിച്ചും നവോത്ഥാന കഥകളെക്കുറിച്ചും ചര്‍ച്ചകള്‍ നടന്നു.

Leave a Reply

Your email address will not be published. Required fields are marked *