കരിപ്പൂരില്‍ റണ്‍വേ കാര്‍പ്പറ്റിംഗ് നവീകരിച്ചു

Top News

കൊണ്ടോട്ടി:കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേ റീ കാര്‍പ്പറ്റിംഗ് പൂര്‍ത്തിയായി. വിമാന സര്‍വീസിന് പകല്‍സമയത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണം അടുത്തമാസത്തോടെ പിന്‍വലിക്കും.
2860 മീറ്റര്‍ റണ്‍വേയാണ് നവീകരിച്ചത്. റണ്‍വേ സെന്‍റര്‍ ലൈനില്‍കൊറിയയില്‍നിന്നെത്തിച്ച 180 ലൈറ്റുകളാണ് സ്ഥാപിച്ചത്.മഴയും മഞ്ഞുമുണ്ടെങ്കിലും ലാന്‍ഡിംഗ് സമയത്ത് പൈലറ്റുമാര്‍ക്ക് നേര്‍രേഖ കൃത്യമായി കാണാനാകും. മുമ്പുണ്ടായിരുന്ന ഉപരിതലം നീക്കിയാണ് കാര്‍പ്പറ്റിംഗ് നടത്തിയത്. റണ്‍വേ ഷോള്‍ഡര്‍, ടാക്സിവേ നവീകരണം തുടങ്ങിയ പ്രവൃത്തികളും പൂര്‍ത്തിയാക്കി. റണ്‍വേയുടെ വശങ്ങളില്‍ മണ്ണിട്ടുള്ള പ്രവൃത്തിമാത്രമാണ് പൂര്‍ത്തിയാക്കാനുള്ളത്.
സംസ്ഥാന സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത് നല്‍കുന്ന നടപടി പൂര്‍ത്തിയാകുന്നതോടെ റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ (റിസ) പ്രവൃത്തി തുടങ്ങും. ഇരുവശങ്ങളിലും റിസ വിപുലീകരണം, ഐഎല്‍എസ് ഉള്‍പ്പെടെയുള്ളവ മാറ്റിസ്ഥാപിക്കല്‍, ഡ്രെയിനേജ് സിസ്റ്റം, റിസ അനുബന്ധ പ്രവൃത്തികള്‍ എന്നിവയാണ് നടത്തുക. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ 484.57 കോടി രൂപ അനുവദിച്ചു. റണ്‍വേയുടെ കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങളില്‍ 14.5 ഏക്കര്‍ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. ഇതിന് സര്‍ക്കാര്‍ അനുമതിയായി. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനുകീഴിലുള്ള സാലിം അലി സെന്‍റര്‍ ഫോര്‍ ഓര്‍ണിത്തോളജി ആന്‍ഡ് നാച്വറല്‍ ഹിസ്റ്ററിയാണ് പഠനം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *