എന്‍.സി.പി അധ്യക്ഷന്‍ താനാണെന്ന് അജിത്പവാര്‍

Latest News

മുംബൈ: എന്‍.സി.പി പിളര്‍ന്നതോടെ അജിത് പവാര്‍ എന്‍.സി.പി അധ്യക്ഷനാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കത്തില്‍ അജിത് പവാര്‍ വിഭാഗം അറിയിച്ചു. ദേശീയ വര്‍ക്കിംഗ് പ്രസിഡന്‍റ് പ്രഫുല്‍ പട്ടേലിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വെച്ചാണ് അജിത് പവാറിനെ പാര്‍ട്ടിയുടെ അധ്യക്ഷനായി തെരഞ്ഞെടുത്തത്. അതേസമയം, പാര്‍ട്ടിയുടെ പേരിനും ചിഹ്നത്തിനും വേണ്ടിയുള്ള പോരാട്ടവും തുടങ്ങിയിരിക്കുകയാണ്.
ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുകയാണ് ശരദ് പവാര്‍- അജിത് പവാര്‍ പക്ഷങ്ങള്‍. പാര്‍ട്ടിയില്‍ അവകാശവാദം ഉന്നയിച്ച് ഇരുവിഭാഗങ്ങളും കത്ത് നല്‍കി. 40 എംഎല്‍എമാരുടെ പിന്തുണ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുകയാണ് അജിത് പവാര്‍.
എന്‍സിപിയിലെ ഇരു വിഭാഗവും തങ്ങളുടെ ശക്തി പ്രകടിപ്പിക്കാന്‍ മുംബൈയില്‍ പ്രത്യേകം യോഗങ്ങള്‍ സംഘടിപ്പിച്ചു. അജിത് പവാര്‍ വിളിച്ച യോഗത്തില്‍ 32 എംഎല്‍എമാരും, ശരദ് പവാര്‍ വിളിച്ച യോഗത്തില്‍ 16 എംല്‍എമാരും പങ്കെടുത്തു. 53 എംഎല്‍എമാരാണ് എന്‍സിപിക്ക് മഹാരാഷ്ട്രയിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *