ജോണി ഓര്‍മ്മയായി

Latest News

കൊല്ലം: അന്തരിച്ച ചലച്ചിത്ര നടന്‍ കുണ്ടറ ജോണിയുടെ സംസ്കാരം ഇന്നലെ കാഞ്ഞിരാട്ട് സെന്‍റ് ആന്‍റണീസ് ഫൊറോന പളളിയില്‍ നടത്തി.
ബുധനാഴ്ച കടപ്പാക്കട സ്പോര്‍ട്ട്സ് ക്ലബിലും ഫാസില്‍ ഹാളിലും ഭൗതികദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ നൂറു കണക്കിന് പേരാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്.താരസംഘടനയായ അമ്മയ്ക്കുവേണ്ടി എം.മുകേഷ് എം.എല്‍.എ. പുഷ്പചക്രം സമര്‍പ്പിച്ചു. നടന്മാരായ സുരാജ് വെഞ്ഞാറമൂട്, ഷമ്മി തിലകന്‍, വിവേക് ഗോപന്‍ തുടങ്ങിയവരും രാഷ്ട്രീയ, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തി.71ാം വയസില്‍ ഹൃദയാസ്തംഭനത്തെ തുടര്‍ന്ന് ചൊവ്വാഴ്ചയായിരുന്നു കുണ്ടറ ജോണിയുടെ അന്ത്യം. നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഏറെ കാലമായി ശാരീരിക പ്രശ്നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
മലയാളത്തിലും തമിഴിലും തെലുങ്കിലുമായി മുന്നൂറിലധികം സിനിമകളില്‍ വേഷമിട്ട കുണ്ടറ ജോണി അവസാനമായി അഭിനയിച്ചത് ഉണ്ണി മുകുന്ദന്‍ നായകനായ മേപ്പടിയാന്‍ എന്ന സിനിമയിലാണ്. മോഹന്‍ലാലിനൊപ്പം കിരീടത്തില്‍ ചെയ്ത പരമേശ്വരന്‍ എന്ന കഥാപാത്രവും ചെങ്കോലിലെ കഥാപാത്രവും ഏറെ ശ്രദ്ധേയമായി.നാടോടിക്കാറ്റിലെ കഥാപാത്രത്തിലൂടെ ഹാസ്യം തനിക്കു ചേരുമെന്ന് ജോണി തെളിയിച്ചു.വിവിധ തുറകളില്‍ പെട്ട ആയിരങ്ങള്‍ അന്തിമോപചാരമര്‍പ്പിക്കാനെത്തി.

Leave a Reply

Your email address will not be published. Required fields are marked *