വാഹനാപകടങ്ങളില്‍ മൂന്നു യുവാക്കള്‍ മരിച്ചു

Top News

തൃശ്ശൂര്‍: വ്യത്യസ്ത അപകടങ്ങളില്‍ മൂന്നു പേര്‍ മരിച്ചു.കയ്പമംഗലം വഞ്ചിപ്പുരയില്‍ കാര്‍ മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. കയ്പമംഗലം പള്ളിത്താനം സ്വദേശികളായ മതിലകത്ത് വീട്ടില്‍ അബ്ദുല്‍ ഹസീബ് (19), കുന്നുങ്ങള്‍ ഹാരിസ് (19) എന്നിവരാണ് മരിച്ചത്. നാലുപേര്‍ക്ക് പരുക്കേറ്റു.
വലപ്പാട് സ്വദേശികളായ അഭയ് കൃഷ്ണ, അനന്തു, അര്‍ജുന്‍, കയ്പമംഗലം സ്വദേശി വിഷ്ണു എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ഇന്നലെ പുലര്‍ച്ചെ ഒന്നേകാലോടെ മാടാനിക്കുളം വഞ്ചിപ്പുര റോഡിലായിരുന്നു അപകടം. സുഹൃത്തുക്കളായ ഏഴുപേരാണ് കാറില്‍ ഉണ്ടായിരുന്നത്. ചളിങ്ങാട് നബിദിന ആഘോഷത്തിന്‍റെ ഭാഗമായുള്ള പരിപാടികള്‍ കണ്ട് മടങ്ങുകയായിരുന്നു സംഘം. നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ മരത്തിലിടിക്കുകയായിരുന്നു. പതക്കേറ്റവരെ കൊടുങ്ങല്ലൂരിലെ എ ആര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ട് പേര്‍ മരിച്ചു. കയ്പമംഗലം പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
രണ്ടാമത്തെ അപകടം സംഭവിച്ചത് തൃശൂര്‍ മണ്ണുത്തി ആറാം കല്ലിലാണ്. ബൈക്ക് ഡിവൈഡറിലിടിച്ച് മറിഞ്ഞ് യുവാവ് തല്‍ക്ഷണം മരിച്ചു. പാണഞ്ചേരി സ്വദേശി വിഷ്ണുവാണ്(27) മരിച്ചത്. ഇന്നലെ പുലര്‍ച്ചെയാണ് അപകടം. ചാറ്റല്‍മഴ ഉണ്ടായിരുന്നതിനാല്‍ ബൈക്ക് നിയന്ത്രണം വിട്ട് തെന്നിമാറി ഡിവൈഡില്‍ ഇടിച്ചുമറിയുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *