മലയാള സര്‍വകലാശാലയില്‍ ദേശീയചര്‍ച്ചാ കൂട്ടായ്മ സംഘടിപ്പിച്ചു

Top News

തിരൂര്‍:തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയിലെ വികസന പഠന സ്കൂളിന്‍റെ ആഭിമുഖ്യത്തില്‍ വികസനത്തിന്‍റെ കേരള മോഡല്‍ ഒരു ബഹുമുഖ വീക്ഷണം എന്ന വിഷയത്തില്‍ ദേശീയചര്‍ച്ചാ കൂട്ടായ്മ സംഘടിപ്പിച്ചു. സര്‍വകലാശാല വിസി പ്രൊഫ.എല്‍.സുഷമ ഉദ്ഘാടനം ചെയ്തു.വികസന പഠന വകുപ്പ് മേധാവി വി. ശ്രീജ അധ്യക്ഷയായി.മുന്‍ പ്ലാനിംഗ് ബോര്‍ഡ് മെമ്പറും കെ.ഇ. എ പ്രസിഡന്‍റുമായ പ്രൊഫ. ഹരിലാല്‍ മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ. മഞ്ജുള ഭാരതി, ഡോ.ജി. സജിന, പൊഫ. എം.ശ്രീനാഥന്‍, ഡോ. കെ.വി. ശശി, ദിനു വെയില്‍, പദ്മപ്രിയ, ഷഫീഖ് താമരശ്ശേരി, അമല്‍ ഇഖ്ബാല്‍, ഡോ. എ.കെ. ജയശ്രീ, പ്രിയ മാത്യു അനഘ്, ശീതള്‍ ശ്യാം, ആശിഷ് സുകു, അനീഷ് തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു. കെ.എച്ച്. ഷഫീഖ് സ്വാഗതവും അന്‍സിഫ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *