മണിപ്പൂരിന്‍റെ ശാന്തിക്കായി പ്രാര്‍ത്ഥനോപവാസം നടത്തി

Latest News

കോഴിക്കോട്:വംശീയകലാപം കൊണ്ട് കലുഷിതമായ മണിപ്പൂരിന്‍റെ ശാന്തിയും സമാധാനത്തിനും വേണ്ടി കോഴിക്കോട് ജില്ലാ സര്‍വോദയ മണ്ഡലം പ്രാര്‍ത്ഥനോപവാസം നടത്തി. കോഴിക്കോട് കിഡ്സണ്‍ കോര്‍ണറില്‍ നടന്ന പരിപാടി കവി പി. കെ. ഗോപി ഉദ്ഘാടനം ചെയ്തു. സര്‍വ്വോദയമണ്ഡലം ജില്ലാ പ്രസിഡന്‍റ് ഇയ്യച്ചേരി പത്മിനി അധ്യക്ഷത വഹിച്ചു
അധ്യക്ഷത വഹിച്ചു. ടി.ബാലകൃഷ്ണന്‍,യു.രാമചന്ദ്രന്‍, വിജയരാഘവന്‍ ചേലിയ, വേലായുധന്‍ കീഴരിയൂര്‍, സി.പി കുമാരന്‍,സി.പി.ഐ പൂനൂര്‍,എ.കെ. ദാമോദരന്‍,പി.ശിവാനന്ദന്‍ പി.പി. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.മുണ്ട്യാടി ദാമോദരന്‍റെ നേതൃത്വത്തില്‍ കവിസദസ്സ് നടന്നു. ഉണ്ണികൃഷ്ണന്‍ കാക്കൂര്‍,കലാം വെള്ളിമാട്,എം.എസ്.ദാമോദരന്‍, അജിത മാധവ് എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചിച്ചു. മദ്യവിരുദ്ധ കേരളത്തിന് ഏറെ നീതി പ്രദാനം ചെയ്ത മുഖ്യമന്ത്രിയായിരുന്നു ഉമ്മന്‍ചാണ്ടി എന്ന് ഇയ്യച്ചേരി കുഞ്ഞിക്കൃഷ്ണന്‍ അനുസ്മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *