ഭാരതരത്ന കര്‍പ്പൂരി താക്കൂറിന്

Latest News

മരണാനന്തര ബഹുമതിയായാണ് ഭാരതരത്ന മുന്‍ ബീഹാര്‍ മുഖ്യമന്ത്രിക്ക് നല്‍കുന്നത്

ന്യൂഡല്‍ഹി : രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരതരത്ന മുന്‍ ബീഹാര്‍ മുഖ്യമന്ത്രി കര്‍പ്പൂരി താക്കൂറിന്. മരണാനന്തര ബഹുമതിയായിട്ടാണ് ഭാരതരത്ന കര്‍പ്പൂരി താക്കൂറിന് നല്‍കുന്നത്.രാജ്യത്തെ പിന്നാക്ക വിഭാഗങ്ങളുടെ അവകാശത്തിന് പോരാടിയ കര്‍പ്പൂരി ബിഹാറിലെ ആദ്യ കോണ്‍ഗ്രസ് ഇതര മുഖ്യമന്ത്രിയുമായിരുന്നു . ജന്മ ശതാബ്ദി വര്‍ഷത്തിലാണ് കര്‍പ്പൂരി താക്കൂറിന് മരണാനന്തര ബഹുമതിയായി ഭാരതരത്ന നല്‍കുന്നത്. 1970-71, 1977-79 കാലങ്ങളിലാണ് അദ്ദേഹം ബിഹാറില്‍ മുഖ്യമന്ത്രിയായിരുന്നത്.
സോഷ്യലിസ്റ്റ് പാര്‍ട്ടിയിലൂടെ രാഷ്ട്രീയത്തിലെത്തി. ചരണ്‍സിംഗിന്‍റെ ഭാരതീയ ക്രാന്തി ദള്‍ പാര്‍ട്ടിയുടെ നേതാവായാണ് ബിഹാറില്‍ അധികാരത്തിലെത്തിയത്. പിന്നീട് പാര്‍ട്ടി വിട്ട അദ്ദേഹം 1977 മുതല്‍ 1979 വരെ ജനതാ പാര്‍ട്ടിയിലൂടെ വീണ്ടും അധികാരത്തിലെത്തി. സ്വാതന്ത്ര്യ സമര പോരാട്ടത്തില്‍ പങ്കെടുത്ത അദ്ദേഹം 26 മാസക്കാലം ജയിലിലായിരുന്നു. സ്വാതന്ത്ര്യാനന്തരം അധ്യാപകനായി ജോലി ആരംഭിച്ച് പിന്നീട് സോഷ്യലിസ്റ്റ് പാര്‍ട്ടി അംഗമായി. 1955 ല്‍ നിയമസഭയിലെത്തി. തൊഴിലാളി സമരങ്ങളുടെയടക്കം മുന്‍നിര നായകനും രാജ്യത്തെ സോഷ്യലിസ്റ്റ് മൂവ്മെന്‍റിലെ പ്രധാന നേതാവുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *