ബംഗാളില്‍ തൃണമൂല്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മമത ബാനര്‍ജി

Kerala

. കോണ്‍ഗ്രസുമായി സഖ്യമില്ല

കൊല്‍ക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. കോണ്‍ഗ്രസുമായി സഖ്യമില്ല. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് ശേഷം മാത്രമേ പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണി ഉള്‍പ്പെടെയുള്ള അഖിലേന്ത്യാ സഖ്യം പരിഗണിക്കുകയുള്ളുവെന്നും മമത പ്രഖ്യാപിച്ചു.കോണ്‍ഗ്രസുമായുള്ള സീറ്റ് ചര്‍ച്ചകള്‍ ഫലം കണ്ടില്ലെന്നും താന്‍ മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ കോണ്‍ഗ്രസ് തളളിയെന്നും മമത പറഞ്ഞു.
കോണ്‍ഗ്രസുമായി ഒരു ബന്ധവുമില്ല. ബംഗാളില്‍ ഞങ്ങള്‍ ഒറ്റയ്ക്ക് പോരാടും. ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ തൃണമൂലിന് സാധിക്കും.തെരഞ്ഞെടുപ്പിന് ശേഷം അഖിലേന്ത്യാതലത്തിലുള്ള ധാരണ തീരുമാനിക്കും. മമത വിശദീകരിച്ചു. രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയുമായി ബന്ധപ്പെട്ടുള്ള അഭിപ്രായ ഭിന്നതയും മമത പരസ്യമാക്കി. അവര്‍ എന്‍റെ സംസ്ഥാനത്ത് വരുന്നു. എന്നെ അറിയിക്കാനുള്ള മര്യാദ അവര്‍ക്കില്ല. എന്നായിരുന്നു മമതയുടെ പ്രതികരണം.
ബംഗാളിലെ 42 ലോക്സഭാ സീറ്റുകളിലും ടിഎംസി മത്സരിക്കുമെന്ന് ടിഎംസി സംസ്ഥാന ജനറല്‍ സെക്രട്ടറി കുനാല്‍ ഘോഷും നേരത്തെ പ്രസ്താവിച്ചിരുന്നു.
നേരത്തെ മമത ബാനര്‍ജിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ലോക്സഭയിലെ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ കോണ്‍ഗ്രസിന്‍റെ അധ്യക്ഷനുമായ അധിര്‍ രഞ്ജന്‍ ചൗധരി രംഗത്ത് വന്നിരുന്നു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ അവസരവാദി എന്നായിരുന്നു കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ വിശേഷിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *