തിരുവനന്തപുരത്ത് വീണ്ടും ടിപ്പര്‍ അപകടം; ബൈക്ക് യാത്രിക്കാരന്‍ മരിച്ചു

Top News

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ടിപ്പര്‍ അപകടം. ഒരാള്‍ മരിച്ചു. സ്വദേശി സുധീര്‍ ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നു മണിയോടെയാണ് അപകടമുണ്ടായത്. സിഗ്നല്‍ തെറ്റിച്ച് അമിത വേഗത്തില്‍ വന്ന ടിപ്പര്‍ ബൈക്ക് യാത്രികനായ സുധീറിനെ ഇടിക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരുക്കേറ്റ സുധീര്‍ അപകട സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
ടിപ്പറിന്‍റെ അടിയിലേക്ക് വീണ സുധീറിന്‍റെ തലയിലൂടെ വണ്ടി കയറിയിറങ്ങുകയായിരുന്നു. വിഴിഞ്ഞം അപകടത്തിന്‍റെ ഞെട്ടല്‍ മാറും മുമ്പാണ് വീണ്ടും ജീവനെടുത്ത് ടിപ്പര്‍ അപകടമുണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് വിഴിഞ്ഞം തുറമുഖത്തിലേക്ക് പോയ ടിപ്പര്‍ ലോറിയില്‍ നിന്നും കരിങ്കല്ല് തെറിച്ചു വീണ് മെഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *