താഴിലുറപ്പ് പദ്ധതി: പേരാമ്പ്ര പഞ്ചായത്ത് ജില്ലയില്‍ ഒന്നാമത്

Top News

കോഴിക്കോട് : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ച് ജില്ലയില്‍ ഒന്നാംസ്ഥാനവും സംസ്ഥാനത്ത് പത്താം സ്ഥാനവും കരസ്ഥമാക്കി പേരാമ്പ്ര പഞ്ചായത്ത്. 2022 -23 സാമ്പത്തിക വര്‍ഷത്തിലെ മികച്ച പ്രവര്‍ത്തനമാണ് പഞ്ചായത്തിന് ഈ നേട്ടം കൈവരിക്കാന്‍ സഹായകമായത്. 321340 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുകയും 1472 കുടുംബങ്ങള്‍ക്ക് 100 തൊഴില്‍ ദിനങ്ങള്‍ നല്‍കാനും പഞ്ചായത്തിന് സാധിച്ചു. 2022-23സാമ്പത്തിക വര്‍ഷത്തില്‍ 12 കോടി 51 ലക്ഷം രൂപ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെലവഴിച്ചു. കൂടാതെ 53030 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് എസ്.സി കുടുംബങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ നല്‍കിയെന്ന നേട്ടവും ഇതോടൊപ്പം കൈവരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *