ഡോ. വന്ദനദാസിന്‍റെ കൊലപാതകം; അന്വേഷണം ഇനി ആവശ്യമില്ല: മുഖ്യമന്ത്രി

Top News

തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ജോലിക്കിടെ ഡോ. വന്ദനദാസ് കൊല്ലപ്പെട്ട സംഭവത്തില്‍ ഒരു പ്രത്യേക സ്ക്വാഡിന്‍റെയും അന്വേഷണം ഇനി ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നിയമസഭയില്‍ മോന്‍സ് ജോസഫ് എം.എല്‍.എയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
ക്രൈംബ്രാഞ്ച് എല്ലാ കാര്യങ്ങളും കൃത്യമായി അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചതാണ്. മറ്റ് പ്രത്യേക കാരണങ്ങള്‍ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്‍റെ ഹര്‍ജി ഹൈക്കോടതി ഹരജി നിരസിച്ചു. അതിനാല്‍ സി.ബി.ഐ അന്വേഷണത്തിന് എന്തടിസ്ഥാനത്തിലാണ് ഉത്തരവിടുക? -മുഖ്യമന്ത്രി ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *