ഡോക്ടര്‍ക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി പിടിയില്‍

Top News

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജിലെ ജനറല്‍ സര്‍ജറി വിഭാഗത്തിലെ വനിതാ ഡോക്ടര്‍ക്കെതിരെ വധഭീഷണി മുഴക്കിയ പകേസിലെ പ്രതി പിടിയില്‍.
പത്തനംതിട്ട സീതക്കുഴിയില്‍ ബിനു പി. ജോണ്‍ (45) നെയാണ് ഗാന്ധിനഗര്‍ പോലീസ് പിടികൂടിയത്. കണ്ണൂരില്‍നിന്ന് ഇയാളെ കസ്റ്റഡിയിലെടുത്തെത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 12.30നാണ് ഏറ്റുമാനൂര്‍ പോലീസ് ഇയാളെ മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചത്.
തട്ടുകടയില്‍ ഉണ്ടായ അടിപിടി കേസില്‍ തലയില്‍ മുറിവുമായി എത്തിയ ഇയാള്‍ അക്രമാസക്തനായിരുന്നു. തുടര്‍ന്ന് പ്രാഥമിക പരിശോധനയ്ക്കുശേഷം നിരീക്ഷണ വിഭാഗത്തിലേയ്ക്ക് മാറ്റി. അല്‍പ്പസമയത്തിനുശേഷം ഇയാള്‍ വനിതാ ഡോക്ടറുടെ സമീപമെത്തി കൊല്ലുമെന്നു ഭീഷണപ്പെടുത്തുകയായിരുന്നു. പിന്നീട് ഇയാള്‍ ആശുപത്രിയില്‍നിന്നും രക്ഷപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *