ജില്ലയില്‍ മഞ്ഞപ്പിത്തത്തിനെതിരെ ജാഗ്രതാ മുന്നറിയിപ്പ്

Top News

കോഴിക്കോട്:ജില്ലയില്‍ മഞ്ഞപ്പിത്തത്തിനെതിരെ ജാഗ്രതാ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. ഈ മാസം മാത്രം മഞ്ഞപ്പിത്തം സംശയിച്ച് ചികിത്സ തേടിയത് 147 പേര്‍. ഇവരില്‍ ഒരു യുവാവ് മരിച്ചു. എട്ട് പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടുണ്ട്. വൈറല്‍ ഹെപ്പറ്റൈറ്റിസ് എ വിഭാഗത്തില്‍ മഞ്ഞപ്പിത്തമാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്.മലിനജലത്തിലൂടെയാണ് പ്രധാനമായും മഞ്ഞപ്പിത്തം പകരുന്നത്. താമരശ്ശേരി, കുന്നമംഗലം, പനങ്ങാട്, ഒളവണ്ണ, കാരശ്ശേരി, ഓമശ്ശേരി, തിരുവമ്പാടി, കീഴരിയൂര്‍, പനങ്ങാട്, കുറ്റ്യാടി, കാവിലുംപാറ, ചേളന്നൂര്‍, കക്കോടി പഞ്ചായത്തുകളിലും പയ്യോളി, കൊടുവള്ളി നഗരസഭകളിലും മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *