ചക്കുളത്തുകാവ് പൊങ്കാല 27ന്

Top News

കോഴിക്കോട്: വിശ്വപ്രസിദ്ധമായ തിരുവല്ല നീരാറ്റുപുറം ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങള്‍ ത്വരിതഗതിയില്‍ നടക്കുന്നതായി സംഘാടകസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ വ്രതാനുഷ്ഠത്തോടെ എത്തുന്ന ദക്ഷിണേന്ത്യയിലെ പ്രമുഖ സര്‍വ്വമത തീര്‍ത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവില്‍ പൊങ്കാല നവംബര്‍ 27 നടക്കും.പൊങ്കാലയുടെ വരവറിയിച്ചു പ്രധാന ചടങ്ങായ കാര്‍ത്തിക സ്തംഭം ഉയര്‍ത്തല്‍ നവംബര്‍ 19 ന് നടക്കും.പുലര്‍ച്ചെ നാലിന് നിര്‍മ്മാല ദര്‍ശനവും അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ഒമ്പതിന് വിളിച്ചു ചൊല്ലി പ്രാര്‍ത്ഥനയും നടക്കും. തുടര്‍ന്ന് ക്ഷേത്രശ്രീകോവിലെ കെടാവിളക്കില്‍ നിന്നും ട്രസ്റ്റ് പ്രസിഡന്‍റും മുഖ്യകാര്യദര്‍ശിയുമായ രാധാകൃഷ്ണന്‍ നമ്പൂതിരി പകരുന്ന തിരിയില്‍ പണ്ടാര പൊങ്കാല അടുപ്പിലേക്ക് അഗ്നി പ്രോജോലിപ്പിച്ചുകൊണ്ട് പൊങ്കാലയ്ക്ക് തുടക്കം കുറിക്കും. കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരിയുടെ അധ്യക്ഷതയില്‍ നടക്കുന്ന സംഗമത്തില്‍ കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പൊങ്കാലയുടെ ഉദ്ഘാടനം നിര്‍വഹിക്കും.ക്ഷേത്ര മുഖ്യകാര്യദര്‍ശി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മിക നേതൃത്വത്തില്‍ ട്രസ്റ്റിമാരും മേല്‍ശാന്തി അശോകന്‍ നമ്പൂതിരി, രഞ്ജിത്ത്.ബി.നമ്പൂതിരി,ദുര്‍ഗാദത്തന്‍നമ്പൂതിരി എന്നിവരുടെ ആഭിമുഖ്യത്തില്‍ പൊങ്കാല സമര്‍പ്പണ ചടങ്ങുകള്‍ നടക്കും.
11 ന് 500 ല്‍ അധികം വേദപണ്ഡിതന്മാരുടെ മുഖ്യകാര്‍മികത്വത്തില്‍ ഭക്തര്‍ തയ്യാറാക്കിയ പൊങ്കാല നേദിക്കും. ദിവ്യഅഭിഷേകവും ഉച്ചദീപാരാധനയും നടക്കും. വൈകിട്ട് അഞ്ചിന് കുട്ടനാട് എംഎല്‍എ തോമസ്.കെ.തോമസിന്‍റെ അധ്യക്ഷതയില്‍ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിന് ക്ഷേത്രകാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി ഭദ്രദീപം തെളിയിക്കും. കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. കൊടിക്കുന്നില്‍ സുരേഷ് എം.പി. മുഖ്യാതിഥിയായിരിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ക്ഷേത്ര മുഖ്യകാര്യദര്‍ശി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി,മേല്‍ശാന്തി രഞ്ജിത്ത്. ബി. നമ്പൂതിരി,അജിത്ത്കുമാര്‍ പിഷാരത്ത്, ഉത്സവ കമ്മിറ്റി പ്രസിഡന്‍റ് എം.പി. രാജീവ്,സെക്രട്ടറി സ്വാമിനാഥന്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *