കേരളീയം പരിപാടി ബഹിഷ്കരിച്ച് പ്രതിപക്ഷം

Latest News

. ധൂര്‍ത്തെന്ന് വി.ഡി.സതീശന്‍

തിരുവനന്തപുരം: കേരളീയം 2023 പരിപാടി ബഹിഷ്കരിച്ച് പ്രതിപക്ഷം. സാമ്പത്തിക പ്രതിസന്ധിക്കിടെയുള്ള ‘കേരളീയം’ ധൂര്‍ത്താണെന്ന് ആരോപിച്ചാണ് പ്രതിപക്ഷം ചടങ്ങ് ബഹിഷ്കരിച്ചത്. കേരളീയം എന്ന പേരില്‍ നടക്കുന്നത് ധൂര്‍ത്താണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു. സര്‍ക്കാരെത്തി നില്‍ക്കുന്ന സാഹചര്യത്തെ കുറിച്ച് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഭരണനേതൃത്വത്തിനും യാതൊരു പിടിയുമില്ലെന്നാണ് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു.
പെന്‍ഷന്‍കാര്‍ക്കും ജീവനക്കാര്‍ക്കും മാത്രം 40000 കോടിയുടെ കടമാണ് സര്‍ക്കാരിനുള്ളത്. ആറ് ഡി.എയും ശമ്പള പരിഷ്ക്കരണ കുടിശികയും നല്‍കാനുണ്ട്. . മാസങ്ങളായി സാമൂഹിക സുരക്ഷാ പെന്‍ഷന്‍ മുടങ്ങി.
കുട്ടികളുടെ ഉച്ചഭക്ഷണത്തിന് പണം നല്‍കാനില്ല. കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളമോ മൂന്ന് മാസമായി പെന്‍ഷനോ നല്‍കിയിട്ടില്ല. മരുന്ന് പോലും വാങ്ങാനാകാത്ത അവസ്ഥയില്‍ പെന്‍ഷന്‍കാര്‍ കഷ്ടപ്പെടുകയാണ്. 1500 കോടിയോളം രൂപ കുടിശിക വരുത്തിയതിനാല്‍ സപ്ലൈകോയില്‍ വിതരണക്കാര്‍ ആരും രണ്ട് മാസമായി ഇ ടെന്‍ഡറില്‍ പങ്കെടുക്കുന്നില്ല. അഞ്ച് മാസമായിട്ടും നെല്ല് സംഭരണത്തിന്‍റെ പണം വിതരണം ചെയ്തില്ല. മൂവായിരം കോടിയിലധികം രൂപയുടെ ബാധ്യതയിലെത്തി നില്‍ക്കുകയാണ് സപ്ലൈകോ.വി.ഡി.സതീശന്‍ പറഞ്ഞു.
പരിപാടിയിലേക്ക് പ്രതിപക്ഷ നേതാവ് അടക്കമുള്ള പ്രതിപക്ഷ ജനപ്രതിനിധികള്‍ക്ക് ക്ഷണമുണ്ടായിരുന്നെങ്കിലും ആദ്യമേ നിരസിച്ചിരുന്നു. നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാതെ ധൂര്‍ത്ത് നടത്തുന്നുവെന്ന് ആരോപിച്ച് ബി.ജെ.പി കൗണ്‍സിലര്‍മാരും പ്രതിഷേധം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *