കെ.സി.ആറിന് എന്‍.ഡി.എയില്‍ വരാന്‍ താല്‍പര്യം; താന്‍ അംഗീകരിച്ചില്ല: മോദി

Kerala

നിസാമാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു എന്‍.ഡി.എ മുന്നണിയുടെ ഭാഗമാകാന്‍ നിരവധി തവണ താല്‍പര്യം പ്രകടിപ്പിച്ചിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടു. എന്നാല്‍ താന്‍ അത് അംഗീകരിച്ചില്ലെന്നും മോദി പറഞ്ഞു.
തെലങ്കാനയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന.കെ.സി.ആര്‍ എന്നറിയപ്പെടുന്ന റാവുവും അദ്ദേഹത്തിന്‍റെ തെലങ്കാന രാഷ്ട്ര സമിതിയും എന്‍.ഡി.എയില്‍ ചേരുന്നതിന് പലതവണ ശ്രമം നടത്തിയിട്ടുണ്ട്. എന്നാല്‍ അപ്പോഴെല്ലാം താന്‍ വിസമ്മതിച്ചു. തെലങ്കാനയിലെ ജനങ്ങളെ വഞ്ചിക്കാന്‍ തയ്യാറല്ലെന്ന് പറഞ്ഞു. മുന്നണിയില്‍ ചേരാന്‍ കഴിയാതെ വന്നപ്പോള്‍ അദ്ദേഹം ഏറെ മാറിപ്പോയെന്നും നരേന്ദ്ര മോദി പറഞ്ഞു.
2020 ലെ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ആ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് 48 സീറ്റ് ലഭിച്ചു. കെ.സി.ആറിന് പിന്തുണ ആവശ്യമാണ്. അദ്ദേഹം സ്നേഹത്തോടെ സമീപിക്കുകയും തന്നെ ഷാള്‍ അണിയിക്കുകയും ചെയ്തു. അതിന് ശേഷമാണ് എന്‍.ഡി.എയില്‍ ചേരണമെന്ന ആവശ്യം അദ്ദേഹം ഉന്നയിക്കുന്നത്. ഹൈദരാബാദ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ പിന്തുണയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അത് താന്‍ നിരസിക്കുകയും ചെയ്തു എന്ന് മോദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *