കുവൈറ്റില്‍ മലയാളി ദമ്പതികള്‍ മരിച്ച നിലയില്‍

Latest News

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ മലയാളി ദമ്പതികളെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട പൂങ്കാവ് പൂത്തേത്ത് സൈജു സൈമണ്‍, ഭാര്യ ജീന എന്നിവരാണ് മരിച്ചത്.
സാല്‍മിയയില്‍ കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് മരിച്ച നിലയില്‍ സൈജുവിന്‍റെ മൃതദേഹമാണ് ആദ്യം കണ്ടത്. പിന്നാലെ പോലീസ് സ്ഥലത്തെത്തി വീടിന്‍റെ പൂട്ട് തകര്‍ത്ത് അകത്ത് പ്രവേശിച്ചപ്പോഴാണ് ഭാര്യയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.ഭാര്യയെ കൊലപ്പെടുത്തി സൈജു ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. ഒരു വര്‍ഷം മുന്‍പായിരുന്നു ദമ്പതികളുടെ വിവാഹം. സൈജു കുവൈറ്റ് ആരോഗ്യവകുപ്പില്‍ ആംബുലന്‍സ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. സാല്‍മിയ ഇന്ത്യന്‍ മോഡല്‍ സ്കൂളിലെ ഐടി ജീവനക്കാരിയാണ് ജീന.

Leave a Reply

Your email address will not be published. Required fields are marked *