ഉറൂബ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

Latest News

കോഴിക്കോട്:ഉറൂബ് പുരസ്കാര സമിതിയും മലപ്പുറം മേല്‍മുറിയിലെ പ്രിയദര്‍ശിനി ആര്‍ട്സ്&സയന്‍സ് കോളേജും സംയുക്തമായി ഏര്‍പ്പെടുത്തിയ ഉറൂബ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. കവിയും സാഹിത്യകാരനും പരിസ്ഥിതി സംരക്ഷകനും ഗാന്ധിയനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ശ്രീമന്‍ നാരായണന്‍, നാടകകൃത്തും കവിയും സാഹിത്യകാരനും എഴുപതോളം പുസ്തകങ്ങളുടെ രചയിതാവുമായ ബേപ്പൂര്‍ മുരളീധര പണിക്കര്‍ എന്നിവരെ പ്രതിഭാപുരസ്കാരങ്ങള്‍ക്ക് തെരഞ്ഞെടുത്തു.പ്രൊഫസര്‍ കെ.പി.മാത്യു രചിച്ച ‘അഹം ബ്രഹ്മാസ്മി’, ഡോ. ശശികല പണിക്കര്‍ രചിച്ച ‘ലബനാനിലെ മുന്തിരിത്തോപ്പും കുറേ നിഴലുകളും’ എന്നീ പുസ്തകങ്ങള്‍ക്കാണ് മികച്ച നോവലുകള്‍ക്കുള്ള പുരസ്കാരം.11111 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങിയ പുരസ്കാരം ഡിസംബര്‍ 12 ന് രാവിലെ 11 മണിക്ക് പ്രിയദര്‍ശിനി കോളേജില്‍ മുന്‍മന്ത്രി എ.പി.അനില്‍ കുമാര്‍ എം.എല്‍.എ., ആലങ്കോട് ലീലാകൃഷ്ണന്‍, ഉറൂബിന്‍റെ മകന്‍ ചിത്രകാരന്‍ ഇ.സുധാകരന്‍ എന്നിവര്‍ സമ്മാനിക്കും.

Leave a Reply

Your email address will not be published. Required fields are marked *