ആദ്യഘട്ട തിരഞ്ഞെടുപ്പ് നാളെ

Top News

ന്യൂഡല്‍ഹി: രാജ്യത്തെ പൊതുതിരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടം നാളെ നടക്കും. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന പൊതുതിരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടമാണ് നാളെ നടക്കുന്നത്. ആദ്യഘട്ട വോട്ടെടുപ്പിന്‍റെ പരസ്യ പ്രചരണം ഇന്നലെ അവസാനിച്ചു. 21 സംസ്ഥാനങ്ങളിലെയും ലക്ഷദ്വീപ്, ആന്‍ഡമാന്‍, പുതുച്ചേരി എന്നി കേന്ദ്രഭരണ പ്രദേശങ്ങളിലെയും 102 ലോകസഭ മണ്ഡലങ്ങളിലാണ് നാളെ തിരഞ്ഞെടുപ്പ് നടക്കുന്നത്. 1625 സ്ഥാനാര്‍ത്ഥികള്‍ നാളെ ജനവിധി തേടും. ഇവരില്‍ 1490 പേര്‍ പുരുഷന്മാരും 135 പേര്‍ സ്ത്രീകളുമാണ്. 890 സ്ഥാനാര്‍ത്ഥികള്‍ സ്വതന്ത്രരായാണ് മത്സരിക്കുന്നത്. 194 പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. 102 മണ്ഡലങ്ങളില്‍ 73ഉം ജനറല്‍ വിഭാഗത്തില്‍ പെട്ടതും 18 മണ്ഡലങ്ങള്‍ എസ് സി സംവരണമുള്ളതും 11 എണ്ണം എസ്ടി സംവരണമുള്ളതുമാണ്. കെ. അണ്ണാമലൈ, എല്‍. മുരുകന്‍, തമിഴിസൈ സൗന്ദരരാജന്‍, എന്നി പ്രമുഖര്‍ നാളെ ജനവിധി തേടുന്നവരില്‍ പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *