അയ്യങ്കാളിയെ അനുസ്മരിച്ചു

Top News

കോഴിക്കോട്: ദളിത് വിഭാഗത്തിന്‍റെ വിദ്യാലയപ്രവേശനത്തിനും സവര്‍ണ്ണ മേധാവിത്വത്തിനുമെതിരെ സുധീരം പോരാടിയ മഹാനായിരുന്നു മഹാത്മ അയ്യങ്കാളിയെന്ന് ഭാരതീയ ദളിത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് പി. പി. സാമിക്കുട്ടി അഭിപ്രായപ്പെട്ടു.
ഭാരതീയ ദളിത് കോണ്‍ഗ്രസ് കുന്നമംഗലം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച 82 – ാം അനുസ്മരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മണ്ഡലം കമ്മിറ്റി പ്രസിഡന്‍റ് എ.പി. ഷാജി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഷിജു മുപ്രമ്മല്‍, ഐ.എന്‍.ടി.യു.സി മേഖലാ പ്രസിഡന്‍റ് കെ.ശ്രീധരന്‍, മണ്ഡലം ദളിത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അരുണ്‍ലാല്‍,മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വിജി മുപ്രമ്മല്‍,കുമാരന്‍, മുന്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് ലാലുമോന്‍ ചേരിഞ്ചാല്‍ സംസാരിച്ചു. കേരളത്തെ പ്രതിനിധീകരിച്ച് പൂനയില്‍ റഗ്ബിമത്സരത്തില്‍ പങ്കെടുത്ത പാര്‍വണയ്ക്കും കളരിപ്പയറ്റ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി ദേശീയതല മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അനന്യ ശ്രീജേഷിനും ഉപഹാരങ്ങള്‍ നല്‍കി അനുമോദിച്ചു.ലാലു കരിമ്പനക്കല്‍ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *