അന്തര്‍ സംസ്ഥാന സഹകരണ ചാര്‍ട്ടറില്‍ ഒപ്പിട്ട് കേരളവും കര്‍ണാടകവും

Latest News

ബന്ദിപ്പൂര്‍: വന്യമൃഗ ആക്രമണം പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി ബന്ദിപ്പൂരില്‍ ചേര്‍ന്ന അന്തര്‍ സംസ്ഥാന യോഗത്തില്‍ സഹകരണ ചാര്‍ട്ടറില്‍ ഒപ്പിട്ട് കേരളവും കര്‍ണാടകയും. പ്രധാനമായും നാല് നിര്‍ദേശങ്ങളാണ് ചാര്‍ട്ടറില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.വന്യമൃഗ സംഘര്‍ഷമേഖല അടയാളപ്പെടുത്തുക.ജനവാസ മേഖലയിലിറങ്ങുന്നതിന്‍റെ കാരണം കണ്ടെത്തുക. ലഘൂകരണത്തിന് വഴി തേടുക, പരിഹാരങ്ങളില്‍ കാലതാമസം ഒഴിവാക്കുക. അതിവേഗ ഇടപെടല്‍ നടത്തുക,വിഭവസഹകരണം. വിവരംവേഗത്തില്‍ കൈമാറല്‍. വിദഗ്ദ്ധ സേവനം,വിഭവശേഷി വികസനം. അടിസ്ഥാന സൗകര്യവികസനം. കാര്യക്ഷമത എന്നിവ കൂട്ടുക. എന്നിവയിലാണ് ഇരുസംസ്ഥാനങ്ങളും ധാരണയില്‍ എത്തിയത്
മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഏകോപിപ്പിക്കാന്‍ കേരള-കര്‍ണാടക-തമിഴ്നാട് സംസ്ഥാനങ്ങളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട ഇന്‍റര്‍സ്റ്റേറ്റ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗങ്ങള്‍ ചേരാന്‍ നേരത്തേ തീരുമാനിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *