ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും പിന്തുണക്കില്ല: നിലപാടുമായി രാകേഷ് ടിക്കായത്ത്

Latest News

പ്രയാഗ് രാജ്: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും പിന്തുണക്കില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ (ബികെ.യു) നേതാവ് രാകേഷ് ടിക്കായത്ത്.കര്‍ഷകരുടെ ചിന്തന്‍ ശിവിറില്‍ പങ്കെടുക്കവെ രാകേഷ് ടിക്കായത്ത് മാധ്യമങ്ങളോടാണ് നിലപാട് വ്യക്തമാക്കിയത്. മൂന്ന് ദിവസത്തെ യോഗത്തില്‍ കര്‍ഷകരുമായും സംഘടനയുമായും ബന്ധപ്പെട്ട കാര്യങ്ങളാണ് ചര്‍ച്ച ചെയ്തതെന്നും രാകേഷ് ടിക്കായത്ത് വ്യക്തമാക്കി. ‘രാജ്യവ്യാപകമായി നടന്ന കര്‍ഷക പ്രക്ഷോഭത്തെ തുടര്‍ന്ന് സമിതി രൂപീകരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍, ഇതുവരെ സമിതി രൂപീകരിച്ചിട്ടില്ല.
ലഖിംപൂര്‍ ഖേരി സംഭവത്തില്‍ നിരവധി കര്‍ഷകരെ ജയിലില്‍ അടച്ചു. ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്ര ഇപ്പോഴും പദവിയില്‍ തുടരുകയാണ്. ഇത് വലിയ പ്രശ്നമാണ്. കര്‍ഷകരുടെ ധാന്യങ്ങള്‍ സംഭരിക്കുന്നതിലെ പ്രശ്നങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്’ രാകേഷ് ടിക്കായത്ത് വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *