കെ.എസ്. ആര്‍.ടി.സി ജീവനക്കാര്‍ക്ക് അഞ്ചാം തീയതിയ്ക്കകം ശമ്പളം നല്‍കണം: ഹൈക്കോടതി

കൊച്ചി: കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് എല്ലാമാസവും അഞ്ചാം തീയതിയ്ക്കകം ശമ്പളം കൊടുത്തേ മതിയാകൂവെന്ന് ഹൈക്കോടതി.3500 കോടി രൂപയുടെ ബാധ്യതയില്‍ തീരുമാനമെടുക്കാതെ കെ.എസ്.ആര്‍.ടി.സിക്ക് രക്ഷപ്പെടാനാവില്ലെന്ന് കോടതി. പരമാര്‍ശിച്ചു.കിട്ടുന്ന വരുമാനമെല്ലാം ബാങ്ക് കണ്‍സോഷ്യത്തിലേക്ക് പോകുന്നു ഉന്നത തലത്തിലുള്ള ഓഡിറ്റ് വേണമെന്നും കോടതി നിര്‍ദ്ദേശിച്ചു.എട്ടു കോടി എങ്കിലും ഒരു ദിവസം വരുമാനം ലഭിച്ചാല്‍ കാര്യങ്ങള്‍ കുഴപ്പമില്ലാതെ പോകുമെന്ന് കെ.എസ്.ആര്‍.ടി.സി മാനേജ്മെന്‍റ് കോടതിയെ അറിയിച്ചു.

Continue Reading

യശ്വന്ത് സിന്‍ഹ പ്രതിപക്ഷത്തിന്‍റെ രാഷ്ട്രപതി സ്ഥാനാര്‍ഥി

ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പൊതുസ്ഥാനാര്‍ഥിയായി മുന്‍കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹ.സ്ഥാനാര്‍ഥിത്വം മുന്‍നിര്‍ത്തി തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ച അദ്ദേഹത്തെ കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സി.പി.എം, ആം ആദ്മി പാര്‍ട്ടി, ടി.ആര്‍.എസ് എന്നിവയടക്കം രണ്ടു ഡസനോളം പാര്‍ട്ടികള്‍ പിന്തുണക്കും.എന്‍.സി.പി നേതാവ് ശരദ്പവാറിന്‍റെ അധ്യക്ഷതയില്‍ നടന്ന പ്രതിപക്ഷ നേതാക്കളുടെ യോഗമാണ് 84കാരനായ യശ്വന്ത്സിന്‍ഹയെ പൊതുസ്ഥാനാര്‍ഥിയായി അംഗീകരിച്ചത്.

Continue Reading

സാമൂഹിക പുരോഗതിക്കും നന്‍മയ്ക്കും അറിവിനെ ഉപയോഗപ്പെടുത്താനാകണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ലോകമെമ്പാടും അറിവിന്‍റെ കുത്തകവല്‍ക്കരണത്തിനുള്ള ശ്രമമാണ് നടക്കുന്നതെന്നും സാമൂഹിക പുരോഗതിക്കും പൊതു നന്മക്കും വേണ്ടി അറിവിനെ ഉപയോഗപ്പെടുത്താനാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.അറിവിന്‍റെ സാര്‍വത്രികവല്‍ക്കരണവും ജനാധിപത്യവല്‍ക്കരണവും ഉണ്ടാകണം.

Continue Reading

നോട്ടീസ് നല്‍കാതെ കെട്ടിടങ്ങള്‍ പൊളിക്കരുതെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് സര്‍ക്കാരിന്‍റെ പൊളിക്കല്‍ നടപടിക്കെതിരെ സുപ്രീംകോടതി. വീട് പൊളിക്കപ്പെട്ടവര്‍ എന്തുകൊണ്ട് കോടതിയെ സമീപിക്കുന്നില്ലെന്നും വീട് പൊളിക്കുന്നതിന് മുന്നേ ഉള്ള നടപടി ക്രമങ്ങള്‍ പാലിച്ചിരുന്നോ എന്നും ചോദിച്ച കോടതി പൊളിക്കലുകള്‍ക്ക് സ്റ്റേ നല്‍കാനാകില്ലെന്നും നോട്ടീസ് നല്‍കാതെ കെട്ടിടങ്ങള്‍ പൊളിക്കാന്‍ പാടില്ലെന്നും വ്യക്തമാക്കി.ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നോട്ടീസ് നല്‍കാനും തീരുമാനിച്ചു. അടുത്ത ചൊവ്വാഴ്ച വീണ്ടും വാദം കേള്‍ക്കും.

Continue Reading

ഇഡി ചോദ്യംചെയ്യല്‍ മാറ്റിവയ്ക്കണമെന്ന് രാഹുല്‍

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാനാകില്ലെന്ന് രാഹുല്‍ ഗാന്ധി. ചോദ്യം ചെയ്യല്‍ തിങ്കളാഴ്ച്ചത്തേക്ക് മാറ്റണമെന്ന് അഭ്യര്‍ഥിച്ച് രാഹുല്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് കത്ത് നല്‍കി.

Continue Reading

വന്ധ്യതാ ചികിത്സാ സംവിധാനംശക്തിപ്പെടുത്തും: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്തെ വന്ധ്യതാ ചികിത്സാ സംവിധാനം ശക്തിപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.നിലവില്‍ തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളേജുകള്‍, തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി, കൊല്ലം വിക്ടോറിയ ആശുപത്രി, കോഴിക്കോട് ജില്ലാ ആശുപത്രി, കണ്ണൂര്‍ ഇകെ നായനാര്‍ സ്മാരക ഗവ. സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി എന്നിവിടങ്ങളിലാണ് വന്ധ്യതാ ചികിത്സയുള്ളത്. നിലവിലെ വന്ധ്യതാ ചികിത്സാ ക്ലിനിക്കുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാനും മന്ത്രി നിര്‍ദേശിച്ചു. മന്ത്രി വീണാ ജോര്‍ജിന്‍റ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച് […]

Continue Reading

കൂടുതല്‍ ആശുപത്രികളില്‍ ബ്ലഡ് ബാങ്കുകള്‍ സ്ഥാപിക്കും: വീണാ ജോര്‍ജ്

തിരുവനന്തപുരം : കൂടുതല്‍ ആശുപത്രികളില്‍ ബ്ലഡ് ബാങ്കുകള്‍ സ്ഥാപിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളജുകള്‍, ജനറല്‍ ആശുപത്രികള്‍, ജില്ലാ ആശുപത്രികള്‍, തെരഞ്ഞെടുക്കപ്പെട്ട താലൂക്കാശുപത്രികള്‍ എന്നിവിടങ്ങളില്‍ ബ്ലഡ് ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Continue Reading

വിസ നിരോധനം പിന്‍വലിക്കാനൊരുങ്ങി ചൈന

ബെയ്ജിംഗ് : ഇന്ത്യക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ വിസ നിയന്ത്രണങ്ങളില്‍ ചൈന ഇളവ് വരുത്തുന്നു. ഇന്ത്യന്‍ സാങ്കേതിക വിദഗ്ധര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വിസ അനുവദിക്കാന്‍ ചൈന നടപടി തുടങ്ങിയതായി റിപ്പോര്‍ട്ട്. ചൈനയിലെ വിവിധ സര്‍വകലാശാലകളില്‍ പഠിക്കുന്ന ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പഠനം തുടരുന്നതിനായി ചൈനയില്‍ മടങ്ങിയെത്താനുള്ള നടപടികള്‍ നേരത്തെ തന്നെ അധികൃതര്‍ ആരംഭിച്ചിരുന്നു.

Continue Reading

പ്രമുഖ നാടക-സീരിയല്‍ നടന്‍ ഡി ഫിലിപ്പ് അന്തരിച്ചു

കൊല്ലം : പ്രമുഖ നാടക- സീരിയല്‍ നടനും ചലച്ചിത്ര നിര്‍മാതാവുമായ ഡി ഫിലിപ്പ് അന്തരിച്ചു. 79 വയസായിരുന്നു. ഇന്നലെ പുലര്‍ച്ചെ തിരുവനന്തപുരത്തെ വസിതിയിലായിരുന്നു അന്ത്യം.

Continue Reading

ജയിലുകളില്‍ ആധുനിക സംവിധാനങ്ങള്‍ ഒരുക്കും: മുഖ്യമന്ത്രി

തവനൂര്‍: മലപ്പുറം ജില്ലയിലെ തവനൂരില്‍ പുതുതായി ഉദ്ഘാടനം ചെയ്ത ജയിലിലെ തടവുകാര്‍ക്കായി മാസ്ക് നിര്‍മ്മാണ യൂണിറ്റ്, ഷൂ നിര്‍മ്മാണ യൂണിറ്റ്, ഫര്‍ണീച്ചര്‍ നിര്‍മ്മാണ യൂണിറ്റ് എന്നിവ തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.തന്‍റെ ഉദ്ഘാടന പ്രസംഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

Continue Reading