പ്രതിപക്ഷ സമരങ്ങള്‍ വികസനം മുടക്കാന്‍ : മുഖ്യമന്ത്രി

തിരുവനന്തപുരം : പ്രതിപക്ഷ സമരങ്ങള്‍ വികസനങ്ങള്‍ അട്ടിമറിക്കാനാണെന്നും വികസനം മുടക്കാനുള്ള രാഷ്ട്രീയ സമരങ്ങളുടെ കാര്യത്തില്‍ നിശബ്ദരാകരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അത്തരം രാഷ്ട്രീയ സമരങ്ങളെ രാഷ്ടീയമായി നേരിടണമെന്നും ഇ.എം.എസ് അക്കാദമിയില്‍ നടന്ന നവകേരളം സെമിനാര്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.

Continue Reading

രാഹുല്‍ഗാന്ധി ഇഡിക്കു മുമ്പാകെ ഹാജരാകും,രാജ്യവ്യാപക പ്രക്ഷോഭത്തിന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി :നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയില്‍ ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് രാഹുല്‍ ഗാന്ധി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റി (ഇഡി)ന് മുമ്പില്‍ ഹാജരാകും. എഐസിസി ആസ്ഥാനത്ത് നിന്ന് പ്രതിഷേധ മാര്‍ച്ചോടെ നേതാക്കള്‍ രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഡ്യം അറിയിച്ച് ഇഡി ഓഫീസിലേക്ക് നീങ്ങും. രാജസ്ഥാന്‍, ഛത്തീസ് ഘട്ട് മുഖ്യമന്ത്രിമാര്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍, എംപിമാര്‍ തുടങ്ങിയവര്‍ ഡല്‍ഹിയില്‍ പ്രതിഷേധത്തില്‍ അണിനിരക്കും.

Continue Reading

രാഷ്ട്രപതി തിരഞ്ഞെടുപ്പ് ജൂലായ് 18ന്

ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പ് പ്രഖ്യാപനവുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. ജൂലായ് 18നാണ് തിരഞ്ഞെടുപ്പ് നടക്കുക.ഈ മാസം 15നാണ് വിജ്ഞാപനം, 29വരെ പത്രിക സമര്‍പ്പിക്കാം. ജൂലായ് 21നാകും വോട്ടെണ്ണല്‍ നടക്കുക. ആകെ 4809 വോട്ടര്‍മാരാണുള്ളത്. 10,86,431ആണ് ആകെ വോട്ട് മൂല്യം. എംഎല്‍എമാരുടെ വോട്ട് മൂല്യം 5,43,23 ഉം എംപിമാരുടെ വോട്ട് മൂല്യം 5,43,200 മാണ്.

Continue Reading

സ്വപ്നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: കെ.ടി ജലീലിന്‍റെ പരാതിയില്‍ കന്‍റോണ്‍മെന്‍റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.
സ്വപ്നയ്ക്ക് എതിരെ ചുമത്തിയിരിക്കുന്നത് ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് ഹര്‍ജി കോടതി തള്ളിയത്. സ്വപ്ന നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കില്ല. അറസ്റ്റിനുള്ള സാഹചര്യം നിലവിലില്ല. പ്രതികള്‍ക്ക് എതിരെ ചുമത്തിയിട്ടുള്ളത് ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ്.

Continue Reading

ആരോപണങ്ങള്‍ അടിസ്ഥാന രഹിതം, പിന്നില്‍ രാഷ്ട്രീയ അജണ്ട : മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വര്‍ണക്കടത്തില്‍ അന്വേഷണം ആവശ്യപ്പെട്ടത് സംസ്ഥാന സര്‍ക്കാരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വര്‍ണക്കടത്ത് കേസില്‍ ഇന്നലെ സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ പ്രതിഷേധം ശക്തമായതോടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. പ്രചരിക്കുന്നത് അസത്യങ്ങളാണെന്നും, ഇത്തരത്തില്‍ സര്‍ക്കാരിന്‍റെ ഇച്ഛാശക്തി കളയാമെന്ന് കരുതേണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

Continue Reading

ഉച്ചഭക്ഷണം : സംസ്ഥാനത്തെ സ്കൂളുകളില്‍ ഉന്നതതല പരിശോധ

തിരുവനന്തപുരം: സ്കൂളുകളില്‍ ഭക്ഷ്യവിഷബാധ ഉണ്ടായ സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്കൂളുകളില്‍ പരിശോധന നടത്തും.പൊതുവിദ്യാഭ്യാസ വകുപ്പ്, ആരോഗ്യ വകുപ്പ്, ഭക്ഷ്യസുരക്ഷാവകുപ്പ്,സിവില്‍ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ആണ് വിദ്യാലയങ്ങളില്‍ പരിശോധന നടത്തുക.വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി,ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ യോഗത്തിലാണ് തീരുമാനം.

Continue Reading

കാശ്മീരിലെ ഭീകരാക്രമണങ്ങള്‍ ; കൂടിക്കാഴ്ച നടത്തി ആഭ്യന്തര മന്ത്രിയും സുരക്ഷാ ഉപദേഷ്ടാവും

ന്യൂഡല്‍ഹി: ഹിന്ദുക്കള്‍ക്ക് നേരേയുള്ള ഭീകരാക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ജമ്മു കാശ്മീരിലെ സുരക്ഷാ സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.കൂടിക്കാഴ്ച ഒരു മണിക്കൂറിലേറെ നീണ്ടതായാണ് വിവരം. കൂടാതെ റോ മേധാവി സാമന്ത് ഗോയല്‍, ജമ്മു കാശ്മീര്‍ ലഫ്ടനന്‍റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ എന്നിവരുമായി അമിത് ഷാ ഇന്നും കൂടിക്കാഴ്ച നടത്തും.

Continue Reading

കെ റെയില്‍ : ഭൂമി ഏറ്റെടുക്കല്‍ തുടങ്ങും

തിരുവനന്തപുരം: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികാഘോഷ സമാപനത്തോട് അനുബന്ധിച്ച് പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തിറക്കി.സില്‍വര്‍ലൈന്‍ അഥവാ കെ റെയില്‍ പദ്ധതിക്കായി ഭൂമിയേറ്റെടുക്കല്‍ തുടങ്ങുമെന്ന് പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു. പദ്ധതിയുമായി മുന്നോട്ട് പോകാനായി കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍ദ്ദേശം ലഭിച്ചു.ഡി.പി.ആര്‍ റെയില്‍വേ മന്ത്രാലയത്തിന്‍റെ പരിഗണനയിലാണ്. പ്രാരംഭ നടപടികളുമായി മുന്നോട്ട് പോകാനാണ് കേന്ദ്ര ധനമന്ത്രാലയത്തില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

Continue Reading

തൃക്കാക്കര വിധിയെഴുതി, മികച്ച പോളിംഗ്

കൊച്ചി :തൃക്കാക്കര വിധിയെഴുതി. ഉപതെരഞ്ഞെടുപ്പുകളുടെ ചരിത്രത്തില്‍ മുമ്പെങ്ങും ഇല്ലാത്തവിധം ആവേശം അലയടിച്ച വോട്ടെടുപ്പില്‍ മികച്ച പോളിംഗാണ് ഉണ്ടായത്. കള്ളവോട്ട് സംബന്ധിച്ച് വിവാദങ്ങള്‍ ഉയര്‍ന്നെങ്കിലും കാര്യമായ അനിഷ്ട സംഭവങ്ങള്‍ ഒന്നുമില്ലാതെയാണ് വോട്ടെടുപ്പ് സമാപിച്ചത്. പൊന്നുരുന്നിയില്‍ കള്ളവോട്ട് ശ്രമം നടന്നതായി പ്രിസൈഡിങ് ഓഫീസര്‍ സ്ഥിരീകരിച്ചു. ഇതുമായി ബന്ധപ്പെട്ട് ആല്‍ബിന്‍ എന്ന യുവാവിനെ അറസ്റ്റ് ചെയ്തു . ഇടപ്പള്ളി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലും കാക്കനാടും കള്ളവോട്ട് ചെയ്തെന്ന് പരാതി ഉയര്‍ന്നു.

Continue Reading

തൃക്കാക്കരയില്‍ ആവേശം അലയടിച്ച് കൊട്ടിക്കലാശം

കൊച്ചി :തൃക്കാക്കരയില്‍ ആവേശം അലയടിച്ചു കൊട്ടിക്കലാശം. ഇന്നലെ വൈകിട്ട് നടന്ന കൊട്ടിക്കാലാശത്തോടെ പരസ്യ പ്രചാരണം അവസാനിച്ചു. ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണത്തിന്‍റെതാണ്. നാളെയാണ് വോട്ടെടുപ്പ്. ജൂണ്‍ മൂന്നിന് വോട്ടെണ്ണല്‍. കോണ്‍ഗ്രസ് നേതാവ് പി.ടി തോമസിന്‍റെ വിയോഗത്തെ തുടര്‍ന്നാണ് തൃക്കാക്കര നിയമസഭ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

Continue Reading