സൂപ്പര്‍ ഹീറോ വെറും ‘റീല്‍ ഹീറോ’ ആകരുത്;
മദ്രാസ് ഹൈക്കോടതി

ചെന്നൈ: ഇറക്കുമതി ചെയ്ത ആഡംബര കാറിന് നികുതി ഇളവ് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ നടന്‍ വിജയിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി.
സിനിമയിലെ സൂപ്പര്‍ ഹീറോ വെറും ‘റീല്‍ ഹീറോ’ ആകരുതെന്ന് കോടതി വിമര്‍ശിച്ചു. നടന്‍റെ ഹര്‍ജി കോടതി തള്ളി.

Continue Reading

അമ്പിളി ദേവിയെ അപകീര്‍ത്തിപ്പെടുത്തരുത്; ആദിത്യന് കര്‍ശന ഉപാധികളോടെ ജാമ്യം

കൊച്ചി: സീരിയല്‍ താരം അമ്പിളി ദേവി നല്‍കിയ പീഡന പരാതിയില്‍ ഭര്‍ത്താവും നടനുമായ ആദിത്യന്‍ ജയന് കര്‍ശന ഉപാധികളോടെ ഹൈകോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. അമ്പിളി ദേവിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള നടപടികള്‍ഉണ്ടാകരുതെന്നും ജാമ്യ ഉത്തരവില്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി.

Continue Reading

ഓസ്കാര്‍ : നേട്ടം കൊയ്ത് ‘നൊമാഡ്ലാന്‍ഡ്’; ആന്‍റണി ഹോപ്
കിന്‍സ് മികച്ച നടന്‍

ന്യൂയോര്‍ക്: കോവിഡിലും നിറം മങ്ങാതെ 93മത് ഓസ്കാര്‍ അകാദമി അവാര്‍ഡ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. നേട്ടം കൊയ്ത് ചൈനീസ് സംവിധായിക ക്ലോയി ഷാവോയുടെ ഡ്രാമാ ചിത്രം ‘നൊമാഡ്ലാന്‍ഡ്’. മികച്ച ചിത്രത്തിനൊപ്പം മികച്ച സംവിധാനത്തിനുള്ള പുരസ്കാരവും ഷോവാ നേടി. ഏഷ്യന്‍ വംശജയായ ഒരു വനിതയ്ക്ക് ആദ്യമായാണ് മികച്ച സംവിധാനത്തിലുള്ള ഓസ്കര്‍ ലഭിക്കുന്നത്.

Continue Reading

മൊഞ്ച് കൂട്ടാന്‍ മലപ്പുറത്തിന്‍റെ
ഇടനെഞ്ചിലൊരു കൂറ്റന്‍ പന്ത്

മലപ്പുറം: കാല്‍പന്തുകളിയുടെ ഹൃദയതാളത്തിലലിഞ്ഞ മലപ്പുറം ജില്ലയുടെ ആസ്ഥാനനഗരിയിലിതാ ഒരു മനോഹര കാഴ്ച. ഭരണസിരാകേന്ദ്രമായ കുന്നുമ്മലില്‍ നഗര സൗന്ദര്യവത്കരണ ഭാഗമായി കൂറ്റന്‍ പന്ത് സ്ഥാപിച്ചിരിക്കുകയാണ്. ദേശീയപാതയില്‍ ഡി.ടി.പി.സി ഹാളിന് എതിര്‍വശത്തെ ഡിവൈഡറില്‍ ഇതോടൊപ്പം ഗോള്‍ പോസ്റ്റും വലയുമുള്ള കൊച്ചു ടര്‍ഫ് മാതൃകയും ഒരുക്കുന്നുണ്ട്.

Continue Reading

യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ്

കൊല്‍ക്കത്ത: മുന്‍ ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ഉപാധ്യക്ഷനായി നിയമിക്കപ്പെട്ടു .ഇതോടൊപ്പം സിന്‍ഹയെ ദേശീയ വര്‍ക്കിങ് കമ്മിറ്റി അംഗമായും തെരഞ്ഞെടുത്തിട്ടുണ്ട്.

Continue Reading

രാഷ്ട്രീയത്തിലേക്കില്ലെന്ന് മമ്മൂട്ടി

തനിക്ക് വ്യക്തമായ രാഷ്ട്രീയ നിലപാട് ഉണ്ടെന്ന് തുറന്ന് പറഞ്ഞ് നടന്‍ മമ്മൂട്ടി. ആരും തന്നോട് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല, സിനിമയാണ് തന്‍റെ രാഷ്ട്രീയം, സജീവ രാഷ്ട്രീയത്തില്‍ തനിക്ക് താത്പര്യം ഇല്ലെന്നും മമ്മൂട്ടി പറഞ്ഞു. പുതിയ ചിത്രമായ ദി പ്രീസ്റ്റിന്‍റെ റിലീസുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Continue Reading

മെട്രോമാന്‍ ഇ ശ്രീധരനെ
പരിഹസിച്ച് നടന്‍ സിദ്ധാര്‍ത്ഥ്

തിരുവനന്തപുരം: ബി.ജെ.പിയില്‍ ചേരുകയും അടുത്ത മുഖ്യമന്ത്രിയാകാന്‍ താല്‍പര്യമുണ്ടെന്നറിയിക്കുകയും ചെയ്ത മെട്രോമാന്‍ ഇ. ശ്രീധരനെ പരിഹസിച്ച് നടന്‍ സിദ്ധാര്‍ത്ഥ്. മുഖ്യമന്ത്രിയാകാന്‍ അദ്ദേഹത്തിന് 1015 കൊല്ലം കൂടി കാത്തിരിക്കാമായിരുന്നെന്നും അദ്ദേഹത്തിന് 88 വയസല്ലേ ആയിട്ടുള്ളുവെന്നും ട്വിറ്ററിലൂടെ സിദ്ധാര്‍ത്ഥ് പരിഹസിച്ചു.

Continue Reading

കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്‍റെ
തലശേരി പതിപ്പിന് നാളെ തുടക്കം

കണ്ണൂര്‍ :ഇരുപത്തിയഞ്ചാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്‍റെ തലശേരി പതിപ്പിന് നാളെ തുടക്കമാകും. പ്രതിനിധികള്‍ക്കുള്ള കൊവിഡ് പരിശോധനയും പാസ് വിതരണവും പുരോഗമിക്കുകയാണ്. ചലച്ചിത്രോത്സവം അഞ്ച് ദിവസം നീണ്ടു നില്‍ക്കും.

Continue Reading

ഷാജി എന്‍ കരുണിന് ഓര്‍മ്മപ്പിശകാണെങ്കില്‍ തനിക്ക് ഒന്നും പറയാനില്ല;
വേദനിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്ന് കമല്‍

കൊച്ചി: അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയില്‍ അവഗണിച്ചെന്ന ഷാജി എന്‍ കരുണിന്‍റെ വാദവും തളളി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. സംസ്ഥാന സിനിമാ അവാര്‍ഡിന്‍റെ ചടങ്ങിനും ഐ എഫ് എഫ് കെയുടെ ഉദ്ഘാടന ചടങ്ങിനും നേരിട്ടു പോയി അദ്ദേഹത്തെ ക്ഷണിച്ചതാണ്. ചലച്ചിത്ര അക്കാദമിയുടെ ആദ്യത്തെ ചെയര്‍മാന്‍ ഷാജിയാണ്.

Continue Reading

ബാബുരാജിന്‍റെ ബ്ലാക്ക് കോഫി
ഫെബ്രുവരി 19ന്

സോള്‍ട്ട് ആന്‍റ് പെപ്പര്‍ സിനിമയിലെ കഥാപാത്രങ്ങളുമായി ബാബുരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ബ്ലാക്ക് കോഫി ഫെബ്രുവരി 19ന് തിയേറ്ററിലെത്തുന്നു.കുക്ക് ബാബു എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ ബാബുരാജ്,കാളിദാസനായി പ്രേക്ഷകരുടെ കൈയടി നേടിയ ലാല്‍, മായയായി തിളങ്ങിയ ശ്വേത മേനോന്‍ എന്നിവര്‍ ബ്ലാക്ക് കോഫിയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Continue Reading