പാര്‍ട്ടികളുടെ രജിസ് ട്രേഷന്‍ റദ്ദാക്കാനുള്ള അധികാരം വേണം: തെരഞ്ഞെടുപ്പ് കമ്മിഷന്‍

ന്യൂഡല്‍ഹി: ജനപ്രാതിനിധ്യ നിയമപ്രകാരം രാഷ്ട്രീയപ്പാര്‍ട്ടികളുടെ രജിസ്ട്രേഷന്‍ റദ്ദാക്കാനുള്ള അധികാരം നല്‍കണമെന്ന ആവശ്യവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍.കേന്ദ്ര നിയമ സെക്രട്ടറിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാറാണ് ആവശ്യം ഉന്നയിച്ചത്. നിശ്ചിത കാരണങ്ങളുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടികളുടെ രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ ഭരണഘടനാപരമായ അധികാരം നല്‍കണമെന്നാണ് ആവശ്യം.അംഗീകാരമില്ലാത്ത പാര്‍ട്ടികള്‍ നടത്തുന്ന അഴിമതിയും മറ്റും കണ്ടെത്തി തെരഞ്ഞെടുപ്പ് പ്രക്രിയ ശുദ്ധീകരിക്കുന്നതിന്‍റെ ഭാഗമായാണ് നടപടി.

Continue Reading

വിജയ് ബാബുവിനെ പുറത്താക്കാനാകില്ലെന്ന് ‘അമ്മ’

കൊച്ചി: വിജയ് ബാബുവിനെതിരായ പരാതിയുടെ പേരില്‍ അദ്ദേഹത്തെ പുറത്താക്കാനാകില്ലെന്ന് താരസംഘടനയായ ‘അമ്മ’.വിജയ് ബാബുവിനെതിരായ പരാതി കോടതിയുടെ പരിഗണനയിലാണെന്നും കോടതി വിധിക്ക് മുമ്പ് തിടുക്കത്തില്‍ തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും ഇടവേള ബാബു വ്യക്തമാക്കി.നിരവധി ക്ലബ്ബുകളില്‍ അംഗമാണ് വിജയ് ബാബു,
അമ്മ അതില്‍ ഒരു ക്ലബ് മാത്രമാണ്.

Continue Reading

20 വിമത എം.എല്‍.എമാര്‍ ഉദ്ദവ് താക്കറെയുമായി ബന്ധപ്പെട്ടെന്ന് സൂചന

മുംബൈ: മഹാരാഷ്ട്രയില്‍ പ്രതിസന്ധി മറികടക്കാന്‍ വിമതരെ പിളര്‍ത്താനുള്ള നീക്കവുമായി ഉദ്ദവ് പക്ഷം. ഹോട്ടലില്‍ തങ്ങുന്നവരില്‍ 20 വിമത എം.എല്‍.എമാരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നുവെന്നാണ് സൂചന. ചതിച്ചവരെ തിരിച്ചെടുക്കില്ലെന്നും എന്നാല്‍ ശിവസേനയുടെ വാതിലുകള്‍ അടഞ്ഞിട്ടില്ലെന്നും ആദിത്യ താക്കറെ പറഞ്ഞു. അതേസമയം ഒരു ശിവസേന മന്ത്രി കൂടി ഷിന്‍ഡെ ക്യാമ്പിലെത്തി. ഇതോടെ ഒമ്പത് മന്ത്രിമാര്‍ ഷിന്‍ഡേക്ക് ഒപ്പമായി.

Continue Reading

സംസ്ഥാനത്തെ ആദ്യത്തെ ശിശു സൗഹൃദ പോക്സോ കോടതി എറണാകുളത്ത് പ്രവര്‍ത്തനം തുടങ്ങി

സംസ്ഥാനത്തെ ആദ്യത്തെ ശിശു സൗഹൃദ പോക്സോ കോടതി എറണാകുളത്ത് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ.വിനോദ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു. വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ ജി. പ്രിയങ്ക, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ കെ.എസ്. സിനി,ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി ഹണി.എം. വര്‍ഗീസ്, അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി കെ. സോമന്‍ തുടങ്ങിയവര്‍ സമീപം

Continue Reading

50 പേര്‍ക്കെതിരെ കേസെടുത്തു

കല്‍പ്പറ്റ: രാഹുല്‍ ഗാന്ധിയുടെ ഓഫീസിലുണ്ടായ എസ്.എസ്.ഐ പ്രവര്‍ത്തകരുടെ ആക്രമത്തിനെതിരേ കല്‍പ്പറ്റയില്‍ പ്രകടനമായെത്തിയ കോണ്‍ഗ്രസുകാര്‍ ദേശാഭിമാനി ഓഫീസ് ആക്രമിച്ച കേസില്‍, കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് കെ.എം അഭിജിത്ത്, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജഷീര്‍ എന്നിവരുള്‍പ്പടെയുള്ളവര്‍ക്കെതിരെയാണ് കേസ്.

Continue Reading

പ്രധാനമന്ത്രി നരേന്ദ്ര മോദി ജര്‍മ്മനിയില്‍

ബര്‍ലിന്‍ : ഷ്ലോസ് എല്‍മൗയില്‍ നടക്കുന്ന ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജര്‍മ്മനിയിലെത്തി.മൂന്ന് ദിവസത്തെ വിദേശ സന്ദര്‍ശനമാണ് പ്രധാനമന്ത്രി നടത്തുന്നത്. ഇതില്‍ രണ്ടുദിവസവും അദ്ദേഹം ജര്‍മ്മനിയിലായിരിക്കും.പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിമാനത്താവളത്തില്‍ വലിയ സ്വീകരണമാണ് ഒരുക്കിയത്.

Continue Reading

കെ എസ് ആര്‍ ടി സി ജീവനക്കാരുമായി ഗതാഗത മന്ത്രിയുടെ ചര്‍ച്ച മാറ്റി

തിരുവനന്തപുരം: ശമ്പള പ്രതിസന്ധി അടക്കമുള്ള വിഷയങ്ങളില്‍ കെഎസ്ആര്‍ടിസി ജീവനക്കാരുമായി ഈ മാസം 27 ന് ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു നിശ്ചയിച്ചിരുന്ന യോഗം മാറ്റി.കെഎസ്ആര്‍ടിസിയിലെ സിഐടിയു യൂണിയനായ കെഎസ്ആര്‍ടി എംപ്ലോയീസ് അസോസിയേഷന്‍ അസൗകര്യം അറിയിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. യോഗത്തിന്‍റെ പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് മന്ത്രിയുടെ ഓഫീസില്‍ നിന്ന് അറിയിച്ചു.കെഎസ് ആര്‍ടിസി ചീഫ് ഓഫീസിന് മുന്നില്‍ ജീവനക്കാരുടെ സംയുക്ത സംഘടനകള്‍ നടത്തുന്ന സത്യാഗ്രഹ സമരം തുടരുകയാണ്.

Continue Reading

സംസ്ഥാനത്ത് 60 ലക്ഷം തൊഴിലന്വേഷകര്‍: മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍

തിരുവനന്തപുരം: എന്‍റെ തൊഴില്‍ എന്‍റെ അഭിമാനം’ പദ്ധതി സര്‍വേയിലൂടെ ഏകദേശം 60 ലക്ഷത്തോളം പേരെയാണ് തൊഴിലന്വേഷകരായി കണ്ടെത്തിയിട്ടുള്ളതെന്ന് മന്ത്രി എംവി ഗോവിന്ദന്‍.ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാരുടെയും യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.ഇതില്‍ 15നും 35നും ഇടയില്‍ പ്രായമുള്ള 35 ലക്ഷത്തോളം ആളുകളെ ഉടനെ തൊഴിലിനു പ്രാപ്തമാക്കും.

Continue Reading

ഉപതിരഞ്ഞെടുപ്പ് ജൂലൈ 21ന്

തിരുവനന്തപുരം മലപ്പുറം ജില്ലാ പഞ്ചായത്തിലെ ആതവനാട് ഉള്‍പ്പെടെ 20 തദ്ദേശ വാര്‍ഡുകളില്‍ ജൂലൈ 21 ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു. വിജ്ഞാപനം നാളെ പുറപ്പെടുവിക്കും. നാമനിര്‍ദേശ പത്രിക ജൂലൈ 2 വരെ സമര്‍പ്പിക്കാം. സൂക്ഷ്മപരിശോധന വിവിധ കേന്ദ്രങ്ങളില്‍ വച്ച് ജൂലൈ 4 ന് നടത്തും. ജൂലൈ 6 വരെ പത്രിക പിന്‍വലിക്കാം.

Continue Reading

വൃക്ക മാറ്റിവച്ച രോഗി മരിച്ച സംഭവത്തില്‍ വിദഗ്ദ്ധ സമിതി അന്വേഷണമില്ല : ആരോഗ്യ മന്ത്രി

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് ശേഷം രോഗി മരിച്ച സംഭവത്തില്‍ വിദഗ്ദ്ധ സമിതി അന്വേഷണം വേണമെന്ന ഡോക്ടര്‍മാരുടെ ആവശ്യം തളളി ആരോഗ്യമന്ത്രി വീണ ജോര്‍ജ്.
ചികിത്സയിലോ ശസ്ത്രക്രിയയിലോ പിഴവുണ്ടോ എന്നതടക്കം ശാസ്ത്രീയമായി അന്വേഷിക്കാന്‍ വിദഗ്ദ്ധ മെഡിക്കല്‍ സംഘത്തെ നിയോഗിക്കണമെന്നും കുറ്റം കണ്ടെത്തിയാല്‍ മാത്രം നടപടി എടുക്കണമെന്നുമായിരുന്നു മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സംഘടനയായ കെ ജി എം സി ടി എയുടെ ആവശ്യം. ഇതാണ് ആരോഗ്യമന്ത്രി സാദ്ധ്യമല്ലെന്ന് അറിയിച്ചത്.’

Continue Reading