ഇറാനില്‍ മതകാര്യ പോലീസ് സംവിധാനം പിരിച്ചുവിട്ടു

ടെഹ്റാന്‍: മതകാര്യ പൊലീസ് സംവിധാനം പിരിച്ചുവിട്ട് ഇറാന്‍ ഗവണ്‍മെന്‍റ്. മഹസ അമിനിയുടെ കസ്റ്റഡി മരണത്തെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങള്‍ രണ്ടുമാസം പിന്നിട്ട സാഹചര്യത്തിലാണ് ഈ നടപടി. ടെഹ്റാനില്‍ നടന്ന മതസമ്മേളനത്തിനിടെ അറ്റോര്‍ണി ജനറല്‍ മുഹമ്മദ് ജാഫര്‍ മൊണ്ടാസരി ആണ് ഈ വിവരം പുറത്തുവിട്ടത്.ഇസ്ലാമിക അടിത്തറയിലൂന്നിയുളളതാണ് രാജ്യത്തെ നിയമങ്ങളെങ്കിലും വിട്ടുവീഴ്ചാ മനോഭാവമുണ്ടാവുമെന്ന് ഇറാന്‍ പ്രസിഡന്‍റ് ഇബ്രാഹിം റെയ്സി ശനിയാഴ്ച ടെലിവിഷനിലൂടെ വിശദമാക്കിയിരുന്നു. ശിരോവസ്ത്രം ശരിയായി ധരിച്ചില്ലെന്ന പേരില്‍ ഇറാനിലെ മതപൊലീസ് അറസ്റ്റ് ചെയ്ത മഹ്സ അമിനിക്ക് കസ്റ്റഡിയില്‍ മസ്തിഷ്ക […]

Continue Reading

പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ക്ലബ്ബ് മാറാനൊരുങ്ങുന്നതനായി റിപ്പോര്‍ട്ടുകള്‍

മിലാന്‍ : പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ക്ലബ്ബ് മാറാനൊരുങ്ങുന്നതനായി റിപ്പോര്‍ട്ടുകള്‍. പ്രീമിയര്‍ ലീഗിലെ കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കാണ് സമ്മര്‍ ട്രാന്‍സ്ഫറില്‍ റൊണാള്‍ഡോ മാറുകയെന്നാണ് സൂചന. സിറ്റിയുടെ പോര്‍ച്ചുഗീസ് താരങ്ങളായ ബെര്‍ണാഡോ സില്‍വ, റൂബന്‍ ഡയസ് തുടങ്ങിയവരുമായി റൊണാള്‍ഡോ സംസാരിച്ചെന്നും റിപ്പോര്‍ട്ടുണ്ട്.ഇറ്റാലിയന്‍ ലീഗിലെ ആദ്യ മത്സരത്തില്‍ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താത്തതില്‍ റൊണാള്‍ഡോ അതൃപ്തനെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. 36കാരനായ റോണാള്‍ഡോയും യുവന്‍റസും തമ്മിലുള്ള കരാര്‍ ഈ സീസണോടെ അവസാനിക്കുകയാണ്. റയലിലേക്ക് മടങ്ങുമെന്ന അഭ്യൂഹങ്ങള്‍ കഴിഞ്ഞ ആഴ്ച റൊണാള്‍ഡോ നിഷേധിച്ചിരുന്നു. ‘റയലില്‍ […]

Continue Reading