80 ചിത്രങ്ങള്‍, ആറു തിയേറ്ററുകള്‍ രാജ്യാന്തര
ചലച്ചിത്ര മേളയ്ക്ക് 10 ന് തിരി തെളിയും

Entertainment

തിരുവനന്തപുരം: കേരള രാജ്യാന്തരചലച്ചിത്ര മേളയ്ക്ക് ഫെബ്രുവരി 10ന് തിരുവനന്തപുരത്ത് തിരിതെളിയും. 80 ചിത്രങ്ങളാണ് ഇത്തവണ പ്രദര്‍ശനത്തിനെത്തുന്നത്. രാജ്യാന്തര മത്സര വിഭാഗം, ഇന്ത്യന്‍ സിനിമ, ഹോമേജ്, ലോകസിനിമ തുടങ്ങി എട്ടു വിഭാഗങ്ങളിലായി 50 ഓളം ചിത്രങ്ങളാണ് നാലുമേഖലകളിലും പ്രദര്‍ശിപ്പിക്കുന്നത്. ലോക സിനിമ വിഭാഗത്തിലാണ് ഏറ്റവുമധികം ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. തോമസ് വിന്‍റര്‍ബെര്‍ഗിന്‍റെ അനതര്‍ റൗണ്ട് , കിയോഷി കുറസോവയുടെ വൈഫ് ഓഫ് എ സ്പൈ ,അഹമ്മദ് ബഹ്റാമിയുടെ ദി വേസ്റ്റ് ലാന്‍ഡ് തുടങ്ങിയ വിഖ്യാത ചിത്രങ്ങള്‍ ഈ വിഭാഗത്തില്‍ പ്രദര്‍ശനത്തിന് എത്തും.
സമാപന ചടങ്ങുകള്‍ ഇക്കുറി മാര്‍ച്ച് അഞ്ചിന് പാലക്കാട്ടാവും നടക്കുക .തിരുവനന്തപുരത്ത് മുഖ്യവേദിയായ ടാഗോര്‍ തിയേറ്ററിനു പുറമെ കൈരളി ,ശ്രീ,നിള ,കലാഭവന്‍,നിശാഗന്ധി എന്നിവിടങ്ങളിലായാണ് പ്രദര്‍ശനങ്ങള്‍. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് മേള നടത്തുന്നത്. മേളയിലെത്തുന്ന ഡെലിഗേറ്റുകള്‍, ഒഫിഷ്യലുകള്‍, വോളന്‍റിയര്‍മാര്‍, ഡ്യൂട്ടി സ്റ്റാഫ് തുടങ്ങിയവര്‍ക്ക് ടാഗോര്‍ തിയേറ്ററില്‍ ഫെബ്രുവരി 8,9,10 തീയതികളില്‍ സൗജന്യമായി ആന്‍റിജന്‍ ടെസ്റ്റ് നടത്തുന്നതിനുള്ള സൗകര്യം അക്കാദമിയും ആരോഗ്യ വകുപ്പും ചേര്‍ന്ന് ഒരുക്കിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *