പോര്‍ബന്ധര്‍: ഗുജറാത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. 600 കോടിരൂപയോളം വിലമതിക്കുന്ന ഏകദേശം 86 കിലോ മയക്കുമരുന്ന് പിടികൂടി.പാക്കിസ്ഥാനി ബോട്ടില്‍നിന്ന് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്.ബോട്ടിലുണ്ടായിരുന്ന 14 പേരെയും കസ്റ്റഡിയിലെടുത്തു. ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ തീവ്രവാദവിരുദ്ധ സ്ക്വാഡും നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുമായി ചേര്‍ന്ന് നടത്തിയ ഓപ്പറേഷനിലൂടെയാണ് മയക്കുമരുന്ന് പിടിച്ചെടുത്തതെന്ന് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ഓപ്പറേഷന്‍റെ കൃത്യത ഉറപ്പാക്കാന്‍ കപ്പലുകളും വിമാനങ്ങളും വിന്യസിച്ചിരുന്നു. ഓപ്പറേഷനില്‍ പ്രധാന പങ്കുവഹിച്ചത് കോസ്റ്റ് ഗാര്‍ഡിന്‍റെ രജത്രാന്‍ എന്ന കപ്പലാണ്.