ശ്രീനഗര്‍: കോണ്‍ഗ്രസില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു. കോണ്‍ഗ്രസിന്റെ ജമ്മു കശ്മീര്‍ യൂനിറ്റിലെ 51 ഓളം നേതാക്കള്‍ പാര്‍ട്ടിയിലെ പ്രാഥമികാംഗത്വത്തില്‍ നിന്ന് രാജിവെച്ചു.ഗുലാംനബി ആസാദിനെ പിന്തുണച്ചുകൊണ്ടാണ് നടപടി. ജമ്മു കശ്മീര്‍ മുന്‍ ഉപമുഖ്യമന്ത്രിയായിരുന്ന താര ചന്ദും രാജി വെച്ച നേതാക്കളില്‍ ഉള്‍പ്പെടുന്നു.ചന്ദിനെ കൂടാതെ, മുന്‍ മന്ത്രിമാരായ മാജിദ് വാനി, ഡോ. മനോഹര്‍ ലാല്‍ ശര്‍മ, ചൗധരി ഗുരു റാം, മുന്‍ എം.എല്‍.എ താക്കൂര്‍ ബല്‍വാന്‍ സിങ്, മുന്‍ ജനറല്‍ സെക്രട്ടറി വിനോദ് മിശ്ര എന്നിവരും രാജിവെച്ചവരില്‍ ഉള്‍പ്പെടുന്നു.രാജിവെച്ച 51 നേതാക്കളും ഗുലാം നബി ആസാദ് നയിക്കുന്ന ഗ്രൂപ്പില്‍ ചേരാനാണ് തീരുമാനിച്ചിട്ടുള്ളത്.