കല്‍പ്പറ്റ: രാഹുല്‍ ഗാന്ധിയുടെ ഓഫീസിലുണ്ടായ എസ്.എസ്.ഐ പ്രവര്‍ത്തകരുടെ ആക്രമത്തിനെതിരേ കല്‍പ്പറ്റയില്‍ പ്രകടനമായെത്തിയ കോണ്‍ഗ്രസുകാര്‍ ദേശാഭിമാനി ഓഫീസ് ആക്രമിച്ച കേസില്‍, കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് കെ.എം അഭിജിത്ത്, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജഷീര്‍ എന്നിവരുള്‍പ്പടെയുള്ളവര്‍ക്കെതിരെയാണ് കേസ്.
ശനിയാഴ്ച വൈകിട്ട് 4.45 ഓടെയായിരുന്നു പ്രവര്‍ത്തകര്‍ ഓഫീസിന് നേരെ കല്ലെറിഞ്ഞശേഷം മുദ്രാവാക്യം വിളികളോടെ ഓഫീസിലേക്ക് ഇരച്ചു കയറാനും ശ്രമിച്ചത്.കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് കെ.എം അഭിജിത്ത്, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജഷീര്‍ പള്ളിവയല്‍ എന്നിവരുടെ നേതൃത്വത്തിലാണ് കല്‍പ്പറ്റയില്‍ പ്രകടനം നടന്നത്.