5ജി കേരളത്തിലും

Top News

തിരുവനന്തപുരം: കേരളത്തിലെ 5ജി കുതിപ്പിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കൊച്ചിയില്‍ തുടക്കമിട്ടു. ഓണ്‍ലൈന്‍ മുഖാന്തരമാണ് സംസ്ഥാനത്തിലെ ആദ്യ 5ജി സേവനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമാരംഭം കുറിച്ചത്.ആദ്യ ഘട്ടത്തില്‍ കൊച്ചി നഗരസഭയിലെ തിരഞ്ഞെടുക്കപ്പെട്ട മേഖലകളിലായിരിക്കും 5ജി സേവനം ലഭ്യമാകുക. കൊച്ചിയിലെ 130-ാളം ടവറുകളിലാണ് 5ജി പ്രാരംഭഘട്ടത്തില്‍ ലഭിക്കുക. കൂടാതെ ഗുരുവായൂരിലും ഇന്ന് മുതല്‍ 5ജി പ്രവര്‍ത്തനക്ഷമമാകും.
കൊച്ചിയ്ക്ക് പിന്നാലെ തലസ്ഥാന നഗരിയില്‍ ഡിസംബര്‍ 22 മുതലാണ് 5ജി പ്രവര്‍ത്തനമാരംഭിക്കുക. അടുത്ത വര്‍ഷം ആരംഭത്തോടെ തൃശ്ശൂര്‍, ആലപ്പുഴ, മലപ്പുറം എന്നീ ജില്ലകളിലേയ്ക്കും 5ജി വ്യാപിപ്പിക്കും. 2023-ല്‍ സംസ്ഥാനത്തിലെമ്ബാടും 5ജി സേവനം പൂര്‍ണമായി ലഭ്യമാക്കുമെന്നാണ് റിലയന്‍സ് ജിയോയുടെ വാഗ്ദാനം. സിം കാര്‍ഡുകളില്‍ മാറ്റം വരുത്താതെ തന്നെ 5ജി സേവനം ആസ്വാദിക്കാവുന്ന തരത്തിലുള്ള സംവിധാനമാണ് ജിയോ ഒരുക്കിയിട്ടുള്ളത്.
ഒക്ടോബര്‍ മുതലാണ് റിലയന്‍സ് ജിയോ 5 ജി സേവനങ്ങള്‍ രാജ്യത്ത് ലഭ്യമാക്കി തുടങ്ങിയത്. മുംബയ്, ഡല്‍ഹി, കൊല്‍ക്കത്ത നഗരങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ 5 ജി ലഭ്യമാക്കിയത്. തുടര്‍ന്ന് മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. ഡിസംബര്‍ അവസാനത്തോടെ രാജ്യത്തെ എല്ലാ താലൂക്കുകളിലും 5 ജി സേവനങ്ങള്‍ ലഭിച്ചുതുടങ്ങുമെന്നാണ് റിലയന്‍സ് അറിയിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *