തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കുന്നതിനു മുന്നോടിയായി 12 വയസ് മുതല്‍ പ്രായമുള്ള കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിനേഷന്‍ യജ്ഞം ആരംഭിച്ചു.ഇതിന്‍റെ ഭാഗമായി ഇന്ന് 45,881 കുട്ടികള്‍ വാക്സിന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.15 മുതല്‍ 17 വരെ പ്രായമുള്ള 11,554 കുട്ടികളും 12 മുതല്‍ 14 വരെ പ്രായമുള്ള 34,327 കുട്ടികളും വാക്സിന്‍ സ്വീകരിച്ചു.15 മുതല്‍ 17 വരെ പ്രായമുള്ള 5,054 കുട്ടികള്‍ ആദ്യ ഡോസും 6,500 കുട്ടികള്‍ രണ്ടാം ഡോസും സ്വീകരിച്ചു. 12 മുതല്‍ 14 വരെ പ്രായമുള്ള 27,486 കുട്ടികള്‍ ആദ്യ ഡോസും 6,841 കുട്ടികള്‍ രണ്ടാം ഡോസും സ്വീകരിച്ചു. വാക്സിനേഷന്‍ യജ്ഞം മേയ് 28 വരെ തുടരുന്നതാണ്.