അഹമ്മദാബാദ്: ഗുജറാത്തിലെ ഓഖ തീരത്തിന് സമീപത്ത് ബോട്ടില്‍ കടത്താന്‍ ശ്രമിച്ച 425 കോടി രൂപ മൂല്യമുള്ള ലഹരിമരുന്ന് പിടികൂടി.ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ച അഞ്ച് ഇറാനിയന്‍ പൗരന്മാരെ കസ്റ്റഡിയിലെടുത്തു.ഓഖ തീരത്ത് നിന്ന് 180 നോട്ടിക്കല്‍ മൈല്‍ അകലെ നിന്നാണ് ബോട്ട് പിടികൂടിയത്. 61 കിലോഗ്രാം രാസലഹരി ബോട്ടില്‍ നിന്ന് കണ്ടെത്തി.തീരസംരക്ഷണ സേനയും ഗുജറാത്ത് പോലീസിന്‍റെ തീവ്രവാദ വിരുദ്ധ സേനയും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.