42 സ്ഥാനാര്‍ത്ഥികളുടെ പട്ടിക പ്രഖ്യാപിച്ച് തൃണമൂല്‍

Top News

. ഇന്ത്യാ മുന്നണിയുമായി സഖ്യമില്ല

കൊല്‍ക്കത്ത: ബംഗാളില്‍ ഇന്ത്യാ മുന്നണിയുമായി സഹകരിക്കാതെ തനിച്ചു മത്സരിക്കുമെന്നു വ്യക്തമാക്കി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി). ലോക്സഭാ തെരഞ്ഞെടുപ്പിനായി 42 സ്ഥാനാര്‍ത്ഥികളുടെ പട്ടിക തൃണമൂല്‍ പുറത്തുവിട്ടു. മുന്‍ ക്രിക്കറ്റ് താരം യൂസഫ് പഠാന്‍ ബെര്‍ഹാംപോറില്‍നിന്നും മഹുവ മൊയ്ത്ര കൃഷ്ണനഗറില്‍നിന്നും മത്സരിക്കും. മുന്‍ ക്രിക്കറ്റ് താരമായ കിര്‍ത്തി ആസാദും മത്സരരംഗത്തുണ്ട്. ബര്‍ദ്മാന്‍ ദുര്‍ഗാപുര്‍ മണ്ഡലത്തില്‍നിന്നാണ് അദ്ദേഹം മത്സരിക്കുന്നത്.
കൊല്‍ക്കത്തയിലെ ചരിത്രപ്രസിദ്ധമായ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ നടന്ന മെഗാ റാലിയിലാണ് സ്ഥാനാര്‍ത്ഥികളുടെ പട്ടിക തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജി പുറത്തുവിട്ടത്. സിറ്റിംഗ് എംപിമാരില്‍ ചിലരെ ഒഴിവാക്കിയാണ് പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കിയത്. 16 സിറ്റിംഗ് എംപിമാരെയാണ് പാര്‍ട്ടി നിലനിര്‍ത്തിയത്. 12 സ്ഥാനാര്‍ത്ഥികള്‍ വനിതകളാണ്. സന്ദേശ്ഖലി ഉള്‍പ്പെടുന്ന ബസിര്‍ഹത് ലോക്സഭാ സീറ്റില്‍നിന്ന് സിറ്റിംഗ് എംപിയായ നുസ്രത് ജഹാനെ തഴഞ്ഞ് മുന്‍ എംപി ഹാജി നൂറുള്‍ ഇസ്ലാമിനെയാണ് ടിഎംസി മത്സരിപ്പിക്കുന്നത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് മഹുവ മൊയ്ത്ര കൃഷ്ണനഗറില്‍ മത്സരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *