കണ്ണൂര്‍: ലോറിയില്‍ കടത്തുകയായിരുന്ന നിരോധിത പ്ലാസ്റ്റിക് ഉത്പന്നം കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷന് മുന്നില്‍ നിന്ന് പിടികൂടി. വടകരയില്‍ നിന്ന് കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളിലേക്ക് കടത്തുകയായിരുന്ന 400 കിലോയിലധികം നിരോധിത ഉത്പന്നങ്ങളാണ് ജില്ലാ എന്‍ഫോഴ്സ്മെന്‍റ് സ്ക്വാഡ് പിടികൂടിയത്.പ്ലാസ്റ്റിക് കാരിബാഗ്, 50 മൈക്രോണില്‍ കുറഞ്ഞ പ്ലാസ്റ്റിക് കവറുകള്‍ എന്നിവയാണ് പിടിച്ചെടുത്തത്. വടകരയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ നിന്നുളള ഉത്പന്നങ്ങളാണ് സ്ക്വാഡ് പിടിച്ചടുത്തത്.മലപ്പുറം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ലോറിയില്‍ ബേക്കറി സാധനങ്ങളുടെയും ഐസ്ക്രീമിന്‍റെയും മറവിലാണ് നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ കടത്തിയത്. പതിനായിരം രൂപ പിഴ ഈടാക്കി തുടര്‍ നടപടികള്‍ക്കായി പിടിച്ചെടുത്ത ഉത്പന്നങ്ങള്‍ കോര്‍പറേഷന്‍ ആരോഗ്യ വിഭാഗത്തിന് കൈമാറി.