തിരുവനന്തപുരം: വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് സംസ്ഥാനത്തെ ജയിലുകളില്‍ കഴിയുന്ന 33 തടവുകാര്‍ക്ക് ശിക്ഷാ ഇളവ് നല്കി മോചിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനം.ആസാദി കാ അമൃത് മഹോത്സവ് ആഘോഷത്തിന്റെ ഭാഗമായാണ് ഇവരെ മോചിപ്പിക്കുന്നത്.ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി, നിയമവകുപ്പ് സെക്രട്ടറി, ജയില്‍ വകുപ്പ് മേധാവി എന്നിവര്‍ അടങ്ങുന്ന സമിതി നല്കിയ ശുപാര്‍ശ അംഗീകരിച്ചാണ് തീരുമാനം. ആസാദി കാ അമൃത് മഹോത്സവ് ആഘോഷത്തിന്റെ ഭാഗമായി രണ്ടാം ഘട്ടത്തില്‍ 34 തടവുകാരെയായിരുന്നു പ്രത്യേക ശിക്ഷാ ഇളവിന് ശുപാര്‍ശ ചെയ്തത്. എന്നാല്‍, ഇതില്‍ ഒരാളെ ഒഴിവാക്കി 33 പേര്‍ക്കാണ് മന്ത്രിസഭ ഇളവ് അനുവദിക്കാന്‍ തീരുമാനിച്ചത്. ഭരണഘടനയുടെ 161 അനുച്ഛേദം നല്കുന്ന അധികാരം ഉപേയാഗിച്ച് ഇവര്‍ക്ക് വിടുതല്‍ അനുവദിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചു.