ന്യൂഡല്‍ഹി : 71-ാമത് മിസ് വേള്‍ഡ് മത്സരത്തിന് ആതിഥേയത്വം വഹിക്കാന്‍ ഇന്ത്യ. 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ മിസ് വേള്‍സ് മത്സരത്തിന് ഇന്ത്യ വീണ്ടും വേദിയാകുന്നത്. ആവേശത്തോടെയും അഭിമാനത്തോടെയും ഞങ്ങള്‍ പ്രഖ്യാപിക്കുന്നു, ഇത്തവണ മിസ് വേള്‍ഡ് മത്സരത്തിന് ഇന്ത്യ ആതിഥേയത്വമരുളും. സൗന്ദര്യത്തിന്‍റെയും വൈവിധ്യത്തിന്‍റെയും ശാക്തീകരണത്തിന്‍റെയും ആഘോഷങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു. അതിശയകരമായ യാത്രക്കായി തയ്യാറെടുക്കൂ- എന്ന് മിസ് വേള്‍ഡ് മല്‍സരത്തിന്‍റെ ചെയര്‍മാന്‍ ജൂലിയ മോര്‍ലെ എക്സില്‍ കുറിച്ചു.
ഡല്‍ഹിയിലും മുംബൈയിലുമായിട്ടാണ് മത്സരങ്ങള്‍ നടക്കുന്നത്. ഫെബ്രുവരി 20ന് ഓപ്പണിങ് സെറിമണി, ഇന്ത്യ വെല്‍കംസ് ദ വേള്‍ഡ് ഗാല തുടങ്ങിയവ ഡല്‍ഹിയിലെ ഹോട്ടല്‍ അശോകില്‍ സംഘടിപ്പിക്കും. വേള്‍ഡ് ടോപ് ഡിസൈനര്‍ അവാര്‍ഡ്, മിസ് വേള്‍ഡ് ടോപ് മോഡല്‍, മിസ് വേള്‍ഡ് സ്പോര്‍ട്സ് ചാലഞ്ച് തുടങ്ങിയ മത്സരങ്ങള്‍ ന്യൂഡല്‍ഹിയിലും മുംബൈയിലുമായി നടക്കും. കോണ്ടിനെന്‍റല്‍ ബ്യൂട്ടി വിത് എ പര്‍പസ് ചാലഞ്ച് ഫെബ്രുവരി 21ന് ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടക്കും. മുംബൈ ജിയോ വേള്‍ഡ് കണ്‍വെനഷന്‍ സെന്‍ററിലായിരിക്കും മിസ് വേള്‍ഡ് ഗ്രാന്‍ഡ് ഫിനാലെയും മിസ് വേള്‍ഡ് റെഡ് കാര്‍പെറ്റ് സ്പെഷ്യലും അരങ്ങേറുന്നത്. ഇന്ത്യ ടൂറിസം ഡെവലപ്മെന്‍റ് കോര്‍പറേഷനാണ് പരിപാടികള്‍ ഏകോപിപ്പിക്കുന്നത്.